ഇബ്രഹിമോവിച്ചിന് മറ്റൊരു അപൂര്‍വ റെക്കോര്‍ഡ്

Update: 2018-05-12 14:14 GMT
ഇബ്രഹിമോവിച്ചിന് മറ്റൊരു അപൂര്‍വ റെക്കോര്‍ഡ്
Advertising

ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരം എന്ന ബഹുമതിയാണ് ഇബ്രയെ തേടിയെത്തിയത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം സ്ലാട്ടണ്‍ ഇബ്രഹിമോവിച്ചിന് മറ്റൊരു അപൂര്‍വ റെക്കോര്‍ഡ്. ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരം എന്ന ബഹുമതിയാണ് ഇബ്രയെ തേടിയെത്തിയത്. 15 ഗോളുകളാണ് ഈ സീസണില്‍ ഇബ്രഹിമോവിച്ച് മാഞ്ചസ്റ്ററിനായി നേടിയത്. 24 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. ലെസ്റ്റര്‍ സിറ്റിക്കെതിരെ നേടിയ ഗോളോടെയാണ് ഇബ്ര ഈ നേട്ടത്തിലേക്കെത്തിയത്. പ്രീമിയര്‍ ലീഗിലെ 25000 മത്തെ ഗോള്‍ നേടിയതും ഇബ്രഹിമോവിച്ചായിരുന്നു.

Tags:    

Similar News