ജര്‍മ്മനി യൂറോ ക്വാര്‍ട്ടറില്‍

Update: 2018-05-13 23:09 GMT
Editor : Alwyn K Jose
ജര്‍മ്മനി യൂറോ ക്വാര്‍ട്ടറില്‍

ജര്‍മ്മനി യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സ്ലൊവാക്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മുന്‍ ചാമ്പ്യന്‍മാര്‍ അവസാന എട്ടിലെത്തിയത്.

ജര്‍മ്മനി യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സ്ലൊവാക്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മുന്‍ ചാമ്പ്യന്‍മാര്‍ അവസാന എട്ടിലെത്തിയത്.

ഒടുവില്‍ ഗോളടിക്കുന്നില്ലെന്ന പരാതിക്ക് ലോക ചാമ്പ്യന്‍മാര്‍ മറുപടി നല്‍കി. യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ സ്ലൊവാക്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ജര്‍മ്മനി വിമര്‍ശകരുടെ വായടപ്പിച്ചത്. എട്ടാം മിനിറ്റില്‍ തന്നെ ഗോളടിച്ച് ജെറോം ബോട്ടെങ് കന്നിയങ്കക്കാര്‍ക്ക് സൂചന നല്‍കി.

Advertising
Advertising

പതിമൂന്നാം മിനിറ്റില്‍ ലീഡ് നേടാന്‍ ജര്‍മ്മനിക്ക് സുവര്‍ണാവസരം. മരിയോ ഗോമസിനെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയതതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ പക്ഷേ ഓസിലിനായില്ല. മുള്ളറും ഓസിലും അവസരങ്ങള്‍ തുലച്ചുകൊണ്ടിരുന്നു. ഇതിനിടെ സ്ലോവാക്യന്‍ താരം ജുറാജ് കുക്കയുടെ ഹെഡ്ഡര്‍ ജര്‍മന്‍ ഗോളി മാനുവല്‍ നൂയറിനെ നല്ല പോലെ പരീക്ഷിച്ചു.

നാല്‍പത്തിമൂന്നാം മിനിറ്റില്‍ ഗോമസ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജര്‍മ്മനിക്കായി ലക്ഷ്യം കണ്ടു. ജൂലിയന്‍ ഡ്രാക്സലറുടേതായിരുന്നു അടുത്ത ഊഴം. ഹമ്മല്‍സിന്റെ ക്രോസില്‍ മനോഹരമായ ഫിനിഷിംഗ്. മൂന്നാം ഗോളും വീണതോടെ സ്ലൊവാക്യ ഉണര്‍ന്നു കളിച്ചു. ജര്‍മ്മന്‍ ഗോള്‍മുഖം ലക്ഷ്യമാക്കിചില മുന്നേറ്റങ്ങള്‍നടത്തിയെങ്കിലും ഫലം കണ്ടില്ല.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News