പാക് ക്രിക്കറ്റ് ടീമിന്റെ ശവസംസ്‌ക്കാരം നടത്തി പാകിസ്താന്‍ ആരാധകര്‍

Update: 2018-05-14 08:22 GMT
പാക് ക്രിക്കറ്റ് ടീമിന്റെ ശവസംസ്‌ക്കാരം നടത്തി പാകിസ്താന്‍ ആരാധകര്‍

ഇന്ത്യക്കെതിരെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ച്ചയായ ദാരുണ പ്രകടനം കണ്ട് മനം മടുത്ത ഒരു കൂട്ടം പാകിസ്താന്‍ ആരാധകരാണ് ഒടുവില്‍ ഈ കടുംകൈ ചെയ്തത്...

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ എക്കാലത്തും വീറും വാശിയുമുള്ളതാവാറുണ്ട്. ഇരു ടീമുകളുടേയും ആരാധകരുടെ പ്രകടനങ്ങളാണ് മത്സരങ്ങള്‍ക്ക് വീറും വാശിയും കൂട്ടുന്നതും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം പാകിസ്താന്‍ ആരാധകര്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല.

ഇന്ത്യക്കെതിരെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ച്ചയായ ദാരുണ പ്രകടനം കണ്ട് മനം മടുത്ത ഒരു കൂട്ടം പാകിസ്താന്‍ ആരാധകര്‍ ഒടുവില്‍ ഒരു കടുംകൈ ചെയ്തു. പാകിസ്താന്‍ ടീമിന്റെ ശവസംസ്‌ക്കാര തന്നെ ഇവര്‍ നടത്തി. ശവസംസ്കാരവും തുടര്‍ന്നുള്ള പ്രാര്‍ഥനയും കരച്ചിലോടെ നടത്തുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

Full View
Tags:    

Similar News