ബ്ലാസ്റ്റേഴ്‌സ് അത്ഭുതങ്ങള്‍ കാണിക്കുമെന്ന് ടീമുടമകള്‍
Update: 2018-05-14 10:00 GMT
ടീമില്‍ ഇന്ത്യന്‍ കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് വിദേശ കളിക്കാരുടെ എണ്ണം കുറക്കുന്നതെന്നും ടീം ഉടമ പ്രസാദ് നിമദ്ധ കൊച്ചിയില്‍ പറഞ്ഞു
അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളിക്കളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ടീമുടമ. എട്ടു വിദേശ കളിക്കാരെ ഇത്തവണ കളത്തിലിറക്കും. ടീമില്‍ ഇന്ത്യന്‍ കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് വിദേശ കളിക്കാരുടെ എണ്ണം കുറക്കുന്നതെന്നും ടീം ഉടമ പ്രസാദ് നിമദ്ധ കൊച്ചിയില്‍ പറഞ്ഞു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഫട്‌ബോള്‍ പരിശീലന സ്‌കൂള്‍ തുടങ്ങുന്ന നടപടികള്‍ തുടരുന്നതായും ബ്ലാസ്‌റ്റേഴ്‌സ് ഉടമകള്‍ പറഞ്ഞു.