പണമില്ലാത്തതിനാല്‍ വീട്ടിലെത്താന്‍ കഷ്ടപ്പെട്ട അനുഭവം പങ്കുവെച്ച് സച്ചിന്‍

Update: 2018-05-14 11:40 GMT
Editor : admin
പണമില്ലാത്തതിനാല്‍ വീട്ടിലെത്താന്‍ കഷ്ടപ്പെട്ട അനുഭവം പങ്കുവെച്ച് സച്ചിന്‍

ഡവലപ്പ്മെന്റ് ബാങ്ക് ഓഫ് സിങ്കപ്പൂരിന്റെ ഡിജിറ്റൽ ബാങ്ക് പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങിലാണ് സച്ചിന് ഇക്കാര്യം വെളിപ്പെടുത്തിയത്.

സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ടാക്സി വിളിച്ച് വീട്ടിൽ പോകാൻ പോലും പണമില്ലാതിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വാസിക്കുമോ? എന്നാൽ സച്ചിന്‍ പറയുന്നത് കേള്‍ക്കുക. പന്ത്രണ്ടാം വയസിൽ അണ്ടർ 15 ക്രിക്കറ്റ് മത്സരങ്ങൾക്കായി കഷ്ടപ്പെട്ട് പൂനെയിൽ എത്തിയ സച്ചിൻ ആദ്യ മത്സരത്തിൽ നാല് റൺസിന് പുറത്തായി. പിന്നെ ബാറ്റ് ചെയ്യാനുള്ള അവസരം കിട്ടിയതുമില്ല. തിമിർത്തു പെയ്ത മഴയിൽ മൈതാനത്തിരുന്ന് ഒന്നും ചെയ്യാനുമുണ്ടായിരുന്നില്ല. പിന്നെ കൂട്ടുകാരോടൊപ്പം പുറത്തു പോയി ഭക്ഷണം കഴിക്കുകയും സിനിമ കാണുകയും ചെയ്തു. ക്രിക്കറ്റ് മാച്ചിന് ശേഷം പൂനെയിൽനിന്ന് മടങ്ങിയെത്തിയ സച്ചിൻ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി. കയ്യിലുണ്ടായിരുന്ന പണമൊക്കെ തീർന്നു. വീട്ടിലേക്ക് പോകാൻ ടാക്സി വിളിക്കാൻ പോലും പണമില്ലായിരുന്നു. ഡവലപ്പ്മെന്റ് ബാങ്ക് ഓഫ് സിങ്കപ്പൂരിന്റെ ഡിജിറ്റൽ ബാങ്ക് പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങിലാണ് സച്ചിന് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞാൻ സുഹൃത്തുക്കളോടൊപ്പം സിനിമ കാണാൻ പോയി. ഭക്ഷണം കഴിച്ചു. കയ്യിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നു. മുംബൈയിലേക്ക് ട്രെയിനിൽ തിരിച്ചെത്തിയ സമയത്ത് എന്റെ പോക്കറ്റിൽ ചില്ലിക്കാശുപോലും ഉണ്ടായിരുന്നില്ല. എന്റെ പക്കൽ രണ്ടു വലിയ ബാഗുണ്ടായിരുന്നു. പണമില്ലാത്തതുകാരണം ദാദർ സ്റ്റേഷനിൽ വന്നിറങ്ങിയ ഞാൻ രണ്ടു വലിയ പെട്ടികളുമായി ശിവജി പാർക്ക് വരെ നടന്നു. പക്ഷേ ഇന്നായിരുന്നെങ്കിൽ ഒരൊറ്റ എസ്.എം.എസ്.ലൂടെ പണം കിട്ടുമായിരുന്നു എന്നും സച്ചിൻ പറഞ്ഞു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News