സീമ പൂനിയക്ക് റയോ ഒളിമ്പിക്സ് യോഗ്യത

Update: 2018-05-16 09:20 GMT
Editor : admin
സീമ പൂനിയക്ക് റയോ ഒളിമ്പിക്സ് യോഗ്യത

ഇന്ത്യയുടെ വനിതാ ഡിസ്‌കസ് ത്രോ താരം സീമാ പൂനിയ റയോ ഒളിമ്പിക്‌സിന് യോഗ്യത നേടി.

ഇന്ത്യയുടെ വനിതാ ഡിസ്‌കസ് ത്രോ താരം സീമാ പൂനിയ റയോ ഒളിമ്പിക്‌സിന് യോഗ്യത നേടി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടക്കുന്ന പാറ്റ് യംഗ്‌സ് ത്രോവേഴ്‌സ് ക്ലാസികില്‍ 62.62 മീറ്റര്‍ എറിഞ്ഞാണ് സീമാ പൂനിയ ബ്രസീലിലേക്ക് ടിക്കറ്റെടുത്തത്. 2014 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ സീമാ പൂനിയയുടെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ റയോയിലേക്ക് യോഗ്യത നേടുന്ന 19 ാമത്തെ ഇന്ത്യന്‍ അത്‌ലറ്റാണ് സീമാ പൂനിയ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News