ആ റണ്‍ ഔട്ട് കൊടുംചതിയായിരുന്നു; അഫ്ഗാന്‍ താരത്തിന് കടുത്ത താക്കീത്

Update: 2018-05-25 19:56 GMT
Editor : admin
ആ റണ്‍ ഔട്ട് കൊടുംചതിയായിരുന്നു; അഫ്ഗാന്‍ താരത്തിന് കടുത്ത താക്കീത്

അപ്പീല്‍ പിന്‍വലിക്കാന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ അഭ്യര്‍ഥിച്ചെങ്കിലും പന്ത് അതിര്‍ത്തി കടക്കുന്നതിന് മുമ്പാണ് താന്‍ ....

അയര്‍ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ബൌണ്ടറി ലൈന്‍ കടന്ന പന്ത് തിരികെ എറിഞ്ഞുകൊടുത്ത് എതിരാളിയുടെ റണ്‍ ഔട്ടിന് വഴിതെളിച്ച സംഭവത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓള്‍ റൌണ്ടര്‍ മുഹമ്മദ് നബിക്ക് ഐസിസിയുടെ കര്‍ശന താക്കീത്. കളിക്കാര്‍ക്കുള്ള പെരുമാറ്റചട്ടത്തിന്‍റെ നഗ്നമായ ലംഘനമാണ് നബിയുടെ നടപടിയെന്ന് ഐസിസി കണ്ടെത്തിയിരുന്നു.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 230 റണ്‍ പിന്തുടര്‍‌ന്ന് അയര്‍ലണ്ട് ഇന്നിങ്സിലെ ആറാം ഓവറിലാണ് വിവാദ സംഭവം. അയര്‍ലണ്ടിന്‍റെ ഓപ്പണറായ എഡ് ജോയ്സ് പന്ത് എക്സ്ര്ടാ കവര്‍ ബൌണ്ടറിയിലേക്ക് അടിച്ചകറ്റിയിരുന്നു. പന്ത് അതിര്‍ത്തിവര കടനെന്ന് ഉറപ്പുള്ളതിനാല്‍ ജോയ്സ് മൂന്നാമത്തെ റണ്‍ ഓടിയതുമില്ല. എന്നാല്‍ കളത്തില്‍ നിന്നും പന്ത് വീണ്ടെതുത്ത നബി ഇത് സഹതാരത്തിന് എറിഞ്ഞു കൊടുക്കുകയും ജോയ്സിനെ റണ്‍ ഔട്ടാക്കുകയും ചെയ്തു. അപ്പീല്‍ പിന്‍വലിക്കാന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ അഭ്യര്‍ഥിച്ചെങ്കിലും പന്ത് അതിര്‍ത്തി കടക്കുന്നതിന് മുമ്പാണ് താന്‍ തിരികെ ഫീല്‍ഡിലേക്ക് എറിഞ്ഞു കൊടുത്തതെന്ന നബിയുടെ വാദം കണക്കിലെടുത്ത് അഫ്ഗാന്‍ നായകന്‍ അപ്പീലില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

Advertising
Advertising


വിവാദ റണ്‍ ഔട്ടിലേക്ക് നയിച്ച ദൃശ്യങ്ങളുടെ ഫോട്ടോ പരിശോധിച്ചെന്നും പന്ത് അതിര്‍ത്തിവര കടന്ന ശേഷവും നബിയുടെ കൈകള്‍ പന്തിലുണ്ടായിരുന്നെന്നും പിന്നീടാണ് ഇത് തിരികെ റഷീദ് ഖാന് എറിഞ്ഞുകൊടുത്ത് ജോയ്സിന്‍റെ റണ്‍ ഔട്ടിലേക്ക് നയിച്ചെന്ന് തെളിഞ്ഞതായും ഐസിസി വ്യക്തമാക്കി. ഫീല്‍ഡിലുണ്ടായിരുന്ന അമ്പയര്‍മാര്‍ രണ്ട് തവണ ചോദിച്ചപ്പോഴും പന്ത് അതിര്‍ത്തി കടക്കുന്നതിന് മുമ്പാണ് താനത് ശേഖരിച്ച് തിരികെ എറിഞ്ഞു കൊടുത്തതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു നബി ചെയ്തിരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News