സാഞ്ചെസ് ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം

Update: 2018-05-25 19:14 GMT
Editor : Ubaid
സാഞ്ചെസ് ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായി സാഞ്ചെസ് മാറി.

ഡേവിഡ് ബെക്കമും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അണിഞ്ഞ വിഖ്യാതമായ ആ ഏഴാം നമ്പര്‍ ജഴ്സി ഇനി അലകസ് സാഞ്ചസിന് സ്വന്തം. ഒരു വര്‍ഷത്തോളമായി അലക്സ് സാഞ്ചസിന് പിന്നാലെയുണ്ട് മാഞ്ചസ്റ്റര്‍ സിറ്റി. ഒരാഴ്ച്ച മുമ്പ് താരവും ക്ലബ്ബുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു യുണൈറ്റഡിന്‍റെ കടന്ന് വരവ്. സിറ്റി വാഗ്ദാനം ചെയ്ത പ്രതിഫലത്തുകയുടെ ഇരട്ടി നല്‍കാമെന്ന് യുണൈറ്റഡ‍് മാനേജ്മെന്‍റ് സാഞ്ചസിന്‍റെ ഏജന്‍റിനെ അറിയിച്ചതോടെയായിരുന്നു കാര്യങ്ങള്‍ മാറി മറിഞ്ഞത്.

Advertising
Advertising

ആഴ്ചയില്‍ 50000 ബ്രിട്ടീഷ് പൌണ്ട് അഥവ 4.45 കോടി രൂപയാണ് സാഞ്ചസിന് യുണൈറ്റഡിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് ഫുട്ബോളിന്‍റെ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിഫലത്തുകയാണ് ഇത്. സാഞ്ചസിന് വേണ്ടി യുണൈറ്റഡ് 33 മില്യന്‍ ബ്രിട്ടീഷ് പൌണ്ടാണ് ആഴ്സണലിന് നല്‍കിയത്. ഒപ്പം മുന്നേറ്റ താരം ഹെന്‍റിക് മക്താരിയനെയും യുണൈറ്റഡ് ആഴ്സണലിന് നല്‍കി. 4.5 വര്‍ഷത്തേക്കാണ് സാഞ്ചസുമായുള്ള യുണൈറ്റഡിന്‍റെ കരാര്‍. 2014ല്‍ ബാഴ്സിലോണയില്‍ നിന്നാണ് സാഞ്ചെസ് ആഴ്സണലില്‍ എത്തിയത്. വിങ്ങറായും അറ്റാക്കിങ് മിഡ് ഫീല്‍ഡറായും കളിക്കുന്ന സാ‍ഞ്ചെസ് ആഴ്സണലിന് വേണ്ടി 165 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 80 ഗോളുകളും നേടി.

സാഞ്ചസിന്‍റെ വരവ് സീസണ് അവസാന ഘട്ടത്തിലേക്ക് കടക്കവേ യുണൈറ്റഡിന് ഊര്‍ജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോസെ മൊറീന്യോയുടെ പരിശീലനത്തില്‍ കളിക്കുന്ന യുണൈറ്റഡ് നിലവില്‍ പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. ആദ്യ സ്ഥാനത്തുള്ള സിറ്റിയുമായി പതിമൂന്ന് പോയിന്‍റ് വിത്യാസമാണ് യുണൈറ്റഡിനുള്ളത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News