ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് മെസിക്കൊപ്പം അഗ്യൂറോയും മഷരാനോയും വിരമിക്കലിന്

Update: 2018-05-26 22:38 GMT
Editor : Alwyn K Jose
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് മെസിക്കൊപ്പം അഗ്യൂറോയും മഷരാനോയും വിരമിക്കലിന്

കഴിഞ്ഞ കോപ്പയിലെ ദുര്‍വിധി ഇത്തവണയും ആവര്‍ത്തിച്ചതോടെ ദേശീയടീമില്‍ നിന്നു പിന്‍വാങ്ങാന്‍ ലയണല്‍ മെസിയെന്ന ഫുട്ബോള്‍ മിശിഹ തീരുമാനിച്ചു.

നൂറ്റാണ്ടിന്റെ കോപ്പയും കിരീടം കൈവിട്ട അര്‍ജന്റീനയും ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് അവര്‍ക്ക് മരിച്ചാല്‍ പോലും മറക്കാന്‍ കഴിയാത്ത ദുരന്തദിനം. കഴിഞ്ഞ കോപ്പയിലെ ദുര്‍വിധി ഇത്തവണയും ആവര്‍ത്തിച്ചതോടെ ദേശീയടീമില്‍ നിന്നു പിന്‍വാങ്ങാന്‍ ലയണല്‍ മെസിയെന്ന ഫുട്ബോള്‍ മിശിഹ തീരുമാനിച്ചു. മെസി ആരാധകര്‍ക്ക് മാത്രമല്ല, ഫുട്ബോള്‍ ലോകത്തിന് തന്നെ അവിശ്വസനീയമായിരുന്നു ആ പ്രഖ്യാപനം. ഇതൊരു അഭ്യൂഹം മാത്രമായിരിക്കണേയെന്ന പ്രാര്‍ഥനയിലായിരുന്നു ആരാധകര്‍. എന്നാല്‍ യഥാര്‍ഥ്യം അംഗീകരിക്കാതെ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ മെസിയുടെ പാത പിന്തുടര്‍ന്ന് മുന്നേറ്റ നിരയിലെ സെര്‍ജിയോ അഗ്യൂറോയും പ്രതിരോധത്തിലെ വന്‍മതില്‍ മഷരാനോയും ദേശീയ ടീമില്‍ നിന്നു വിരമിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. പടിക്കല്‍ കലമുടക്കുന്നതില്‍ നിരാശരായിട്ടാണ് ഇവരും മെസിയുടെ പാത തെരഞ്ഞെടുക്കുന്നത്. ഈ മൂന്നു അതികായരില്ലാത്ത അര്‍ജന്റീന ഇനിയെന്താകുമെന്ന് കണ്ടറിയേണ്ടിവരും. ഇതൊക്കെയാണെങ്കിലും വരും ദിവസങ്ങളില്‍ ഹിഗ്വയിനും ലെവസിയും വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തുമെന്നാണ് സൂചന.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News