ഐപിഎല്‍ എലിമിനേറില്‍ ഹൈദരാബാദും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

Update: 2018-05-27 07:56 GMT
Editor : Subin
ഐപിഎല്‍ എലിമിനേറില്‍ ഹൈദരാബാദും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫെയറിലേക്ക് കടക്കും. ഈ കടമ്പ കൂടി കടന്നാല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടാം.

ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫെയറിലേക്ക് മുന്നേറും. ഇന്ന് രാത്രി എട്ടിന് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.

മികച്ച നായകന്മാര്‍ നയിക്കുന്ന രണ്ട് ടീമുകളാണ് എലിമിനേറ്ററില്‍ നേര്‍ക്കുനേര്‍ വരുന്നത്. രണ്ട് തവണ ചാംപ്യന്മാരായ ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നിലവിലെ ചാംപ്യന്മാരായ വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും. സീസണില്‍ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് തോല്‍വികള്‍ വഴങ്ങേണ്ടിവന്നതാണ് കൊല്‍ക്കത്തെ എലിമിനേറ്ററിലേക്ക് നയിച്ചത്. നായകന്‍ ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, ക്രിസ്‌ലിന്‍, സുനില്‍ നരെയ്ന്‍ എന്നിവരുടെ പ്രകടനമാണ് കൊല്‍ക്കത്തയുടെ കരുത്ത്.

Advertising
Advertising

ഓപ്പണിങ്ങില്‍ പലപ്പോഴും ആക്രമണകാരിയായ നരെയന്‍ ഐപിഎല്ലില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി നേടി ഞെട്ടിച്ചു. മധ്യനിരയില്‍ മനീഷ് പാണ്ഡെയും റോബിന്‍ ഉത്തപ്പയും തിളങ്ങുന്നുണ്ടെങ്കിലും യൂസഫ് പത്താന്റെയും സൂര്യകുമാര്‍ യാദവിന്റെയും സ്ഥിരതയില്ലായ്മ തിരിച്ചടിയാകുന്നു. ഉമേഷ് യാദവ്, ക്രിസ് വോക്‌സ്, കുല്‍ദീപ് യാദവ് എന്നിവര്‍ ബൗളിങ്ങിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. എന്നാല്‍ ഫീല്‍ഡിങ്ങില്‍ ടീം ശക്തമല്ല.

മറുവശത്ത് ബോളിങ്ങിലും ബാറ്റിങ്ങിലും സ്ഥിരത പുലര്‍ത്തുന്ന ടീമാണ് ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴസ് ഹൈദരബാദ്. ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍, കെയ്!ന് വില്യംസണ്, യുവരാജ് സിങ് എന്നിവര്‍ ബാറ്റിങ്ങിലും ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് റാഷിദ് തുടങ്ങിയവര്‍ ബൌളിങ്ങിലും കരുത്തേകുന്നു. റണ്‍വേട്ടയില്‍ വാര്‍ണറും വിക്കറ്റ് വേട്ടയില്‍ ഭുവനേശ്വര്‍ കുമാറുമാണ് മുന്നില്‍. നിലവിലെ ചാംപ്യന്മാരായ ഹൈദരബാദിന് കിരീടം നിലനിര്‍ത്തേണ്ടതും അനിവാര്യമാണ്. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഹൈദരബാദ് ഉയര്‍ത്തിയാല്‍ കൊല്‍ക്കത്ത പ്രതിസന്ധിയിലാകും.

ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫെയറിലേക്ക് കടക്കും. ഈ കടമ്പ കൂടി കടന്നാല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടാം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News