ക്രിക്കറ്റ് താരം പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു

Update: 2018-05-27 16:38 GMT
Editor : admin
ക്രിക്കറ്റ് താരം പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു

17 തവണ ഓടിയ താരം ഷര്‍ട്ടൂരി മറ്റ് കളിക്കാര്‍ക്കൊപ്പം ഇരുന്ന ശേഷം പെട്ടെന്ന് നിര്‍ത്താതെ ചുമക്കുകയും തളര്‍ന്ന് വീഴുകയായിരുന്നുമെന്ന് അക്കാഡമി ഉടമയും....

ദക്ഷിണാഫ്രിക്കയില്‍ യുവ ക്രിക്കറ്റ് താരം പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. 22 കാരനായ ലുഖ്യാന ടിസ്കിയാണ് മരണമടഞ്ഞത്. കിഴക്കന്‍ കേപ്‍ടൌണിലെ ഫോര്‍ട്ട് ഹരാരെ അക്കാഡമയിലാണ് സംഭവം.

ബ്ലീപ് ടെസ്റ്റിനിടെ 17 തവണ ഓടിയ താരം ഷര്‍ട്ടൂരി മറ്റ് കളിക്കാര്‍ക്കൊപ്പം ഇരുന്ന ശേഷം പെട്ടെന്ന് നിര്‍ത്താതെ ചുമക്കുകയും തളര്‍ന്ന് വീഴുകയായിരുന്നുമെന്ന് അക്കാഡമി ഉടമയും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറുമായ മ്ഫുനേകോ നജം പറഞ്ഞു. 2015-16 ല്‍ കേപ് കോബ്രക്കായാണ് പ്രാദേശിക ലീഗില്‍ ടിസ്കി അരങ്ങേറ്റം കുറിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News