ബ്ലാസ്റ്റേഴ്സിന്റെ കളി കാണുന്നതിനായി ബിഗ് സ്ക്രീനില്‍ സൌകര്യമൊരുക്കി നൈനാംവളപ്പുകാര്‍
നൈനാംവളപ്പില്‍ ബിഗ് സ്ക്ബ്ലാസ്റ്റേഴ്സിന്റെ സി.കെ വീനിതിന്റെയും കോള്‍ കീപ്പര്‍ പോള്‍ റച്ച്യൂക്കയും മികച്ച കളി പുറത്തെടുത്തെന്നാണ് വിലയിരുത്തല്‍.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം കാണുന്നതിനായി കോഴിക്കോട്ട് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്. നൈനാംവളപ്പില്‍ ബിഗ് സ്ക്രീനില്‍ കളി കാണുന്നതിനായി നിരവധി പേരാണ് എത്തിയത്. കൊച്ചിയില്‍ മത്സരം നടന്നിട്ടും കളി നേരില്‍ കാണാന്‍ കഴിയുന്നില്ല.പിന്നെ ഒന്നിച്ചിരുന്ന് കളികാണാന്‍ ബിഗ് സ്ക്രീന്‍ തന്നെയാണ് ഏക വഴി. സ്റ്റേഡിയത്തിലേതിനു സമാനമായ ആരവം. ഓരോ പാസുകളും ഗോളാക്കുമെന്ന പ്രതീക്ഷയില്‍ ആവേശം അലതല്ലി.
ബ്ലാസ്റ്റേഴ്സിന്റെ സി.കെ വീനിതിന്റെയും കോള്‍ കീപ്പര്‍ പോള്‍ റച്ച്യൂക്കയും മികച്ച കളി പുറത്തെടുത്തെന്നാണ് വിലയിരുത്തല്‍. ആളുകള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രദര്‍ശനം മൈതാനത്തേക്ക് മാറ്റാനാണ് തീരുമാനം.