പൂനെയില്‍ അശ്വിന് പകരക്കാരനായി ലയോണ്‍ വന്നേക്കും 

Update: 2018-05-31 14:45 GMT
പൂനെയില്‍ അശ്വിന് പകരക്കാരനായി ലയോണ്‍ വന്നേക്കും 

നായകന്‍ സ്റ്റീവന്‍ സ്മിത്താണ് നഥാന്‍ ലയോണിന് വേണ്ടി ചരടുവലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

പരിക്കേറ്റ് പുറത്തായ സ്പിന്നര്‍ ആര്‍ അശ്വിന് പകരം റൈസിങ് പൂനെ സൂപ്പര്‍ജിയന്റ്‌സില്‍ ആസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലയോണ്‍ വന്നേക്കും. നായകന്‍ സ്റ്റീവ് സ്മിത്താണ് നഥാന്‍ ലയോണിന് വേണ്ടി ചരടുവലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ നഥാന്‍ ലയോണ്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 19 വിക്കറ്റുകളാണ് ലയോണ്‍ വീഴ്ത്തിയത്. അശ്വിനെക്കാള്‍ രണ്ടു വിക്കറ്റ് കുറവാണെങ്കിലും ബാറ്റ്‌സ്മാനെ വട്ടം കറക്കുന്നതില്‍ ലയോണ്‍ വിജയിച്ചിരുന്നു.

Advertising
Advertising

അതേസസമയം ആസ്‌ട്രേലിയക്കാരനായ ആഡം സാംബ ഇപ്പോള്‍ തന്നെ പൂനെ ടീമിലുണ്ട്. പുറമെ പരിക്കേറ്റ മിച്ചല്‍ മാര്‍ഷിന് പകരക്കാരനായി ദക്ഷിണാഫ്രിക്കക്കാരന്‍ ഇംറാന്‍ താഹിറിനെയും ടീമിലെടുത്തു. അശ്വിന്‍ ഇന്ത്യക്കാരനായതിനാല്‍ ഇനിയും വിദേശിയെ ടീമിലെടുക്കാനാവുമോ എന്നാണ് ടീം മാനേജ്‌മെന്റ് നോക്കുന്നത്. സ്മിത്തിന്റെ നീക്കങ്ങള്‍ വിജയിച്ചാല്‍ ലയോണും ടീമിനൊപ്പം ചേരും.

അതേസമയം അശ്വിന് പകരക്കാരനായി ഒരു പ്രാദേശിക താരത്തെ ടീമിലെടുത്തേക്കുമെന്നും വാര്‍ത്തകളുണ്ട്. സ്മിത്തിനെ സംബന്ധിച്ചിടത്തോളം പ്രധാന പരിഗണന ലയോണിനാവും. തടസങ്ങളുണ്ടെങ്കില്‍ മാത്രമെ പ്രാദേശിക കളിക്കാരന് അവസരം ലഭിക്കൂ. കഴിഞ്ഞ വര്‍ഷം ധോണിയാണ് ടീമിനെ നയിച്ചിരുന്നത്.

Tags:    

Similar News