കൈപ്പിടിയിലൊതുങ്ങുന്ന ക്യാച്ച് വിട്ടുകളഞ്ഞ് അക്മല്‍; വിശ്വസിക്കാനാവാതെ ബൌളര്‍

Update: 2018-06-02 05:00 GMT
Editor : admin
കൈപ്പിടിയിലൊതുങ്ങുന്ന ക്യാച്ച് വിട്ടുകളഞ്ഞ് അക്മല്‍; വിശ്വസിക്കാനാവാതെ ബൌളര്‍

അമീറിന്‍റെ മനോഹരമായ ഒരു ഇന്‍ സ്വിങര്‍ കേരള കിങ്സ് ബാറ്റ്സ്മാന്‍ പോള്‍ സ്റ്റിര്‍ലിങിന്‍റെ പന്തില്‍ മുട്ടി പറന്നു. പന്തിനായി കൈനീട്ടിയ അക്മല്‍ പന്ത് അടുത്തെത്താറായപ്പോള്‍......

കെയ്യെത്തും ദൂരത്ത് പന്തെത്തിയിട്ടും പിടിക്കാതെ വിട്ടുകളയുന്ന ബാറ്റ്സ്മാനും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നിലകൊള്ളുന്ന ബൌളറും. പ്രഥമ ടി10 ലീഗ് സെമിയിലാണ് ഈ ദൃശ്യം. പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലാണ് കൈപ്പിടിയിലൊതുക്കാവുന്ന പന്ത് വെറുത് വിട്ടത്. മുഹമ്മദ് അമീറായിരുന്നു ബൌളര്‍. മറാത്ത അറേബ്യന്‍സിനായി കീപ്പിങ് ചെയ്യുകയായിരുന്നു അക്മല്‍. അമീറിന്‍റെ മനോഹരമായ ഒരു ഇന്‍ സ്വിങര്‍ കേരള കിങ്സ് ബാറ്റ്സ്മാന്‍ പോള്‍ സ്റ്റിര്‍ലിങിന്‍റെ പന്തില്‍ മുട്ടി പറന്നു. പന്തിനായി കൈനീട്ടിയ അക്മല്‍ പന്ത് അടുത്തെത്താറായപ്പോള്‍ പിന്‍വലിക്കുകയായിരുന്നു. ഈ പ്രവൃത്തി അമീറിനെ തികച്ചും അത്ഭുതപ്പെടുത്തി. പന്ത് ബൌണ്ടറി ലൈനിലേക്ക് പാഞ്ഞ ശേഷം അക്മല്‍ അമീറിന് അടുത്തെത്തി വിശദീകരണം നല്‍കിയെങ്കിലും അത് വിശ്വസിക്കാനാകാത്ത ഭാവത്തിലായിരുന്നു അമീര്‍ അപ്പോഴും.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News