പണി പാളി;മഹേന്ദ്ര സിങ് ധോണിക്ക് താക്കീത്

Update: 2018-06-03 02:57 GMT
പണി പാളി;മഹേന്ദ്ര സിങ് ധോണിക്ക് താക്കീത്

പൂനെയുടെ ആദ്യ മത്സരമായ മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തിലാണ് താക്കീത് നല്‍കാന്‍ കാരണമായ സംഭവം

ഐ.പി.എല്‍ കോഡ് ഓഫ് കോണ്‍ടക്റ്റ് ലംഘിച്ചതിന് പൂനെ സൂപ്പര്‍ ജിയന്‍റ്സ് താരം മഹേന്ദ്ര സിങ് ധോണിക്ക് കര്‍ശന താക്കീത്. പൂനെയുടെ ആദ്യ മത്സരമായ മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തിലാണ് താക്കീത് നല്‍കാന്‍ കാരണമായ സംഭവം. എന്നാല്‍ എന്താണ് ഇക്കാര്യമെന്ന് വ്യക്തമല്ല. ക്രിക്കറ്റ് സ്പിരിറ്റിന് വിരുദ്ധമായ കാര്യം നടന്നതിന് ലെവല്‍ വണ്‍ കുറ്റം( ആര്‍ടിക്കിള്‍ 2.1.1)ത്തിനാണ് ധോണിയെ താക്കീത് ചെയ്തിരിക്കുന്നത് എന്നാണ് ഐ.പി.എല്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

Advertising
Advertising

ഏത് കുറ്റമാണെന്ന് പറയുന്നില്ല. മത്സരത്തിനിടെ ഐ.പി.എല്ലില്‍ പ്രാവര്‍ത്തികമല്ലാത്ത ഡി.ആര്‍.എസ് സഹായം ധോണി ആവശ്യപ്പെട്ടിരുന്നു. ഇതാണോ നടപടിക്ക് കാരണമായതെന്ന് വ്യക്തമല്ല. കമന്‍ററി ബോക്സിലിരുന്നു തന്നെ കളിയാക്കിയ പീറ്റേഴ്സന് ധോണി അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയതാണ് മറ്റൊരു സംഭവം. എന്നാല്‍ ഇത് ശിക്ഷ ക്ഷണിച്ച് വരുത്തുന്ന നടപടിയല്ല. പൂനെയുടെ ആദ്യ മത്സരമായിരുന്നു ഇന്നലെ നടന്നത്. മത്സരത്തില്‍ സ്മിത്തിന്‍റെ മികവില്‍ പൂനെ ജയിച്ചിരുന്നു.

54 പന്തില്‍ 84 റണ്‍സാണ് സ്മിത്ത് നേടിയത്. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ സ്മിത്തിന്‍റ മികവിലാണ് പൂനെ ജയിച്ചതും. അവസാന ഓവറില്‍ സ്മിത്ത് പായിച്ച രണ്ട് സിക്സറുകളാണ് പൂനെയുടെ രക്ഷക്കെത്തിയത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News