'നിങ്ങള്‍ക്ക് കഴിവുണ്ട്' സഞ്ജുവിന് മക്കല്ലത്തിന്റെ പ്രത്യേക അഭിനന്ദനം 

Update: 2018-06-04 22:21 GMT
'നിങ്ങള്‍ക്ക് കഴിവുണ്ട്' സഞ്ജുവിന് മക്കല്ലത്തിന്റെ പ്രത്യേക അഭിനന്ദനം 

ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും നിലവില്‍ ഗുജറാത്ത് ലയണ്‍സ് ടീം അംഗവുമായ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ട്വീറ്റാണ് ശ്രദ്ധേയമായത്. 

ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ സെഞ്ച്വറി നേടിയതിന് ഡല്‍ഹി ഡയര്‍ഡെവിള്‍സിന്റെ മലയാളി താരം കൂടിയായ സഞ്ജു സാംസണിന് അഭിനന്ദനപ്രവാഹമാണ്. ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും നിലവില്‍ ഗുജറാത്ത് ലയണ്‍സ് ടീം അംഗവുമായ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ട്വീറ്റാണ് ശ്രദ്ധേയമായത്.

"സഞ്ജു കളിക്കുന്നത് കാണാന്‍ ഞാനിഷ്ടപ്പെടുന്നു, അയാള്‍ക്ക് കഴിവുണ്ട്". മക്കല്ലം ട്വിറ്ററില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. മക്കല്ലവും ഐ.പി.എല്ലില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി എന്ന തകര്‍ക്കപ്പെടാനാവാത്ത റെക്കോര്‍ഡിനുടമയാണ് മക്കല്ലം.

Advertising
Advertising

I love watching Sanju Samson play cricket! Hes some talent!

— Brendon McCullum (@Bazmccullum) April 11, 2017

സഞ്ജുവിന്റെ ഇന്നിങ്‌സിനെ മഹേളജയവര്‍ധനയുടെ ബാറ്റിങ് ശൈലിയെ ഓര്‍മിപ്പിച്ചെന്നാണ് ഇന്ത്യയുടെ സുനിന്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരുന്നത്. 63 പന്തില്‍ നിന്ന് 103 റണ്‍സാണ് റൈസിങ് പൂനെ സൂപ്പര്‍ ജിയന്റ്‌സിനെതിരായ ഇന്നലത്തെ മത്സരത്തില്‍ സഞ്ജു നേടിയത്. എട്ട് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News