കഴിവുള്ളവരെയാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍

Update: 2018-06-04 06:58 GMT
കഴിവുള്ളവരെയാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം എത്രമാത്രം കടുപ്പമേറിയതാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം എത്രമാത്രം കടുപ്പമേറിയതാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍. ആദ്യ റൌണ്ടുകള്‍ കഴിഞ്ഞാല്‍ മാത്രമേ പ്രതിയോഗികള്‍ എത്രമാത്രം കരുത്തരാണെന്ന് പറയാന്‍ കഴിയൂ. കഴിവുള്ളവരെയാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്നും കൊച്ചിയിലെത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകന് റെനെ മ്യൂലന്‍ സ്റ്റീന്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ കാല പ്രകടനങ്ങള്‍ ആവേശമുണര്‍ത്തുന്നതാണ്. മാഞ്ചസ്റ്ററിനുള്ള അതേ പിന്തുണ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ടീമിനും ലഭിക്കുന്നത്. മികച്ച ടീമാണ് ബ്ലാസ്റ്റേഴ്സിന്റേതിന്റേതെന്നും പരിശീലകന്‍ റെനെ മ്യൂലന്‍ സ്റ്റീന്‍ പറഞ്ഞു.

Advertising
Advertising

ടീമിന്റെ പ്രകടനം എന്താവും എന്ന് ഇപ്പോള്‍ പറയാനാകില്ല. ടീമില്‍ പൂര്ണ ആത്മവിശ്വാസമുണ്ട്. പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ എതിരാളികളുടെ പ്രകടനത്തെക്കുറിച്ച് പറയാനാകൂ. തന്ത്രം മെനയുന്നതിനെക്കുറിച്ചും ഇപ്പോള്‍ പറയാനാകില്ല. പ്രാഗത്ഭ്യമുള്ള താരങ്ങളാണ് ടീമിലുള്ളത്. യുവത്വത്തിന്റെ നിരയാണെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. ഇയാന്‍ഹ്യൂം ടീമിന്റെ നെടുംതൂണാണ്. കഴിവിനനുസരിച്ചാണ് താരങ്ങളെ തെരഞ്ഞെടുത്തതെന്ന് കേരള താരങ്ങളെ ഉള്‍പ്പെടുത്താതുമായി ബന്ധപ്പെട്ടുള്ള വിവാദത്തോട് അദ്ദേഹം പ്രതികരിച്ചു.

ലോക ഫുട്ബോള് രംഗത്ത് ഇന്ത്യന്‍ മുന്നേറ്റം ഉണ്ടാകുമെന്നും പുതിയ തലമുറയുടെ ആവശം അതാണ് സൂചിപ്പിക്കുന്നത്. വിദേശ കളിക്കാരോടൊപ്പം കളിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിദഗ്ധരായ കളിക്കാരെ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി റെനെ മ്യൂലന്‍ സ്റ്റീന്‍ എത്തുന്നതിനെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News