കൊഹ്‍ലി ഇന്ത്യ കണ്ട മികച്ച നായകനാകുമെന്ന് ഗാംഗുലി

Update: 2018-06-04 11:46 GMT
Editor : admin
കൊഹ്‍ലി ഇന്ത്യ കണ്ട മികച്ച നായകനാകുമെന്ന് ഗാംഗുലി

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശരിയായ പരീക്ഷണം ദക്ഷിണാഫ്രിക്കന്‍ മണ്ണിലാകും. അവിടെയും അത്ഭുതങ്ങള്‍‌ കാട്ടാന്‍ ഈ ടീമിന് കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ....

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനായി വിരാട് കൊഹ്‍ലി മാറുമെന്ന് മുന്‍ നായകന്‍ സൌരവ് ഗാംഗുലി. ഒരു മികച്ച നായകനുള്ള എല്ലാ ഗുണഗണങ്ങളും ഒത്തിണങ്ങിയ താരമാണ് കൊഹ്‍ലി. അതിലൊരു സംശയവും ആര്‍ക്കുമില്ല.

കൊഹ്‍ലിയെ സംബന്ധിച്ചിടത്തോളം അടുത്ത 15 മാസങ്ങള്‍ നിര്‍ണായകമാകുമെന്ന് ദാദ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള പര്യടനങ്ങളും ലോകകപ്പും കൊഹ്‍ലിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും. ശരിയായ ദിശയിലാണ് ഇപ്പോള്‍ കൊഹ്‍ലി നീങ്ങുന്നത്. അയാള്‍ ടീമിനെ നന്നായി സജ്ജമാക്കുന്നുണ്ട്. മികച്ച കളിക്കാരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അവസരം നല്‍കുന്നു. ന്യൂസിലാന്‍ഡിനെയും ശ്രീലങ്കയെയും ഈ ടീം മറികടക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശരിയായ പരീക്ഷണം ദക്ഷിണാഫ്രിക്കന്‍ മണ്ണിലാകും. അവിടെയും അത്ഭുതങ്ങള്‍‌ കാട്ടാന്‍ ഈ ടീമിന് കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News