ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞ് മമ്മൂട്ടി; ഐഎസ്എല്‍ പരസ്യചിത്രത്തില്‍ കോഹ്‍ലിക്കൊപ്പം മെഗാതാരവും
യു ട്യൂബ് ട്രന്‍ഡിംഗില്‍ മുന്നിലാണ് ഈ വീഡിയോ
കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്സിയണിഞ്ഞ് മെഗാതാരം മമ്മൂട്ടിയും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായി ജിയോ നിര്‍മ്മിച്ച പരസ്യചിത്രത്തിലാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിക്കും ബോളിവുഡ് താരങ്ങള്‍ക്കുമൊപ്പം മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നത്. വള്ളത്തില്‍ ഒരു കുട്ടിക്കൊപ്പം ജഴ്സിയണിഞ്ഞ മെഗാതാരത്തെ പരസ്യചിത്രത്തില്‍ കാണാം.
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, അര്‍ജ്ജുന്‍ കപൂര്‍, ജോണ്‍ എബ്രഹാം എന്നിവര്‍ക്കൊപ്പം മഞ്ഞപ്പടയുടെ സ്വന്തം താരങ്ങളായ സന്ദേശ് ജിങ്കാനും ഹ്യൂമും സികെ വിനീതുമെല്ലാം ജിയോയുടെ പരസ്യത്തിലുണ്ട്. ഒപ്പം നിതാ അംബാനിയും പരസ്യത്തില്‍ മുഖം കാണിക്കുന്നുണ്ട്. യു ട്യൂബ് ട്രന്‍ഡിംഗില്‍ മുന്നിലാണ് ഈ വീഡിയോ. മുന്‍പ് ഐസ്എല്‍ മത്സരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തപ്പോഴും ആവേശകരമായി വരവേല്‍പായിരുന്നു മമ്മൂട്ടിക്ക് ലഭിച്ചത്.