സലാഹിനെ പിന്തള്ളി മെസ്സിക്ക് ഗോൾഡൻ ഷൂ പുരസ്കാരം
Update: 2018-06-05 11:25 GMT
അഞ്ചാം തവണയാണു മെസി ഗോള്‍ഡന്‍ ഷൂ പുരസ്കാരം സ്വന്തമാക്കുന്നത്
യൂറോപ്യൻ ലീഗുകളിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്കാരം ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസിക്ക്. ലിവർപൂളിന്റെ മുഹമ്മദ് സലായെ പിന്തള്ളിയാണ് പുരസ്കാര നേട്ടം. അഞ്ചാം തവണയാണു മെസി ഗോള്‍ഡന്‍ ഷൂ പുരസ്കാരം സ്വന്തമാക്കുന്നത്. ലാലിഗയിൽ 34 ഗോളുകൾ മെസി നേടിയപ്പോള്‍ 32 ഗോളുകളാണ് സലായുടെ സമ്പാദ്യം.
2010ലാണ് ആദ്യമായി ഗോൾഡൻ ഷൂ പുരസ്കാരം നേടുന്നത്. പിന്നീട് 2012, 2013, 2017 വർഷങ്ങളിലും മെസി പുരസ്കാരം സ്വന്തമാക്കി. സിറോയും മൗറോ ഇക്കാര്‍ഡിയും സീരി എയില്‍ 29 ഗോളുകള്‍ വീതം നേടി പിന്നിലുണ്ട്. ബെന്‍ഫിക്കയുടെ ജോനസും 29 ഗോള്‍ നേടിയിട്ടുണ്ട്.