ഇംഗ്ലണ്ടോ ബെല്‍ജിയമോ? ഗ്രൂപ്പ് ജിയിലെ കരുത്തന്മാരെ ഇന്നറിയാം 

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞ ഇംഗ്ലണ്ടും ബെല്‍ജിയവും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന പോരാട്ടത്തിന് കളത്തിലിറങ്ങുകയാണ്.

Update: 2018-06-28 01:54 GMT

ഗ്രൂപ്പ് ജിയിലെ കരുത്തന്മാര്‍ ആരെന്ന് ഇന്നറിയാം. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മിലാണ് പോരാട്ടം. മറ്റൊരു മത്സരത്തില്‍ ആശ്വാസജയം തേടി പാനമയും തുണീഷ്യയും ഏറ്റുമുട്ടും.

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞ ഇംഗ്ലണ്ടും ബെല്‍ജിയവും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന പോരാട്ടത്തിന് കളത്തിലിറങ്ങുകയാണ്. കണക്കിലും കളിയിലും തുല്യന്മാരായ രണ്ട് പേര്‍. ആദ്യ രണ്ട് കളിയില്‍ നിന്നായി ബെല്‍ജിയവും ഇംഗ്ലണ്ടും അടിച്ചു കൂട്ടിയത് 8 ഗോള്‍. വഴങ്ങിയത് 2 എണ്ണവും. പ്രധാന താരങ്ങളുടെ പരിക്കാണ് ഇരുടീമുകളേയും വലക്കുന്നത്.

Advertising
Advertising

ബെല്‍ജിയത്തിന്റെ ഗോളടിക്കാരായ ലുക്കാക്കുവും ഈഡന്‍ ഹസാര്‍ഡും പരിക്കിന്റെ പിടിയിലാണ്. കാലിന് പരിക്കേറ്റ മുന്നേറ്റ താരം ഡ്രൈയ്സ് മെര്‍ട്ടന്‍സും കളിക്കുന്ന കാര്യം സംശയമാണ്. പരിക്കേറ്റ ഇംഗ്ലണ്ട് മധ്യനിരതാരം ഡാലി അലിക്ക് ഈ മത്സരത്തിലും വിശ്രമം അനുവദിച്ചേക്കും. പ്രധാന താരങ്ങളെ കളത്തിലിറക്കാതെയാകും ഇരുടീമുകളും ഇന്ന് കളത്തിലിറങ്ങുക.

ആദ്യ രണ്ട് മത്സരങ്ങളിലും വലിയ തോല്‍വി ഏറ്റുവാങ്ങിയവരാണ് പാനമയും തുണീഷ്യയും. പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ മുന്‍പേ അവസാനിച്ചവര്‍. ആശ്വാസ ജയം തേടി മടങ്ങാനാകും ഇരുവരും ഇന്ന് കളത്തിലിറങ്ങുക. രാത്രി 11.30നാണ് രണ്ട് മത്സരങ്ങളും.

Tags:    

Writer - സിറാജുദ്ദീന്‍ റസാഖ്

Writer

Editor - സിറാജുദ്ദീന്‍ റസാഖ്

Writer

Web Desk - സിറാജുദ്ദീന്‍ റസാഖ്

Writer

Similar News