മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അജിത് വഡേക്കർ അന്തരിച്ചു

മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു 77കാരനായ വഡേക്കറുടെ മരണം

Update: 2018-08-16 03:26 GMT
Advertising

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന അജിത് വഡേക്കർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു 77കാരനായ വഡേക്കറുടെ മരണം. 1966 വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 1971ൽ വഡേക്കറുടെ ക്യാപ്റ്റൻസിയിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ പരമ്പര വിജയം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവാത്ത ഒരേടാണ്.

37 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 14 ഫിഫ്റ്റിയും ഒരു സെഞ്ചുറിയുമടക്കം 2113 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

Tags:    

Similar News