ടോട്ടന്‍ഹാമിനെ ഒരു ഗോളിന് തകര്‍ത്ത് സിറ്റി

സിറ്റിയുടെ അൽജീരിയൻ താരം റിയാദ് മഹ്റസാണ് സിറ്റിയുടെ വിജയ ഗോൾ നേടിയത്.

Update: 2018-10-30 03:44 GMT

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. സിറ്റിയുടെ അൽജീരിയൻ താരം റിയാദ് മഹ്റസാണ് സിറ്റിയുടെ വിജയ ഗോൾ നേടിയത്.

കളിയുടെ ആറാം മിനിട്ടിൽ ഇംഗ്ലീഷ് താരം റഹീം സ്റ്റേര്‍ലിങ് ഇടത് വിങ്ങിൽ നിന്നും നീട്ടി നൽകിയ പാസ് നൊടിയിൽ ഗോളാക്കുകയായിരുന്നു മഹ്റസ്. ഇതോടെ 26 പോയന്റുകളുമായി സിറ്റി പട്ടികയിൽ ഒന്നാമതെത്തി.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ലെസ്റ്റര്‍ സിറ്റി ഉടമ വിജായി ശ്രീവദനപ്രഭക്കായി വിജയം സമര്‍പ്പിക്കുന്നതായി മുന്‍ ലെസ്റ്റര്‍ താരം കൂടിയായ മഹ്റസ് പറഞ്ഞു. 2015-16 പ്രീമിയര്‍ ലീഗ് കീരീടം നേടിയ ലെസ്റ്റര്‍ ടീമില്‍ അംഗമായിരുന്നു മഹ്റസ്.

Full View
Tags:    

Similar News