യുഎസ് ഒളിംപിക്‌സ് സംഘത്തിൽ വാക്‌സിനെടുക്കാത്ത നൂറോളം അത്‌ലറ്റുകളും

ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിനു തൊട്ടുമുൻപ് യുഎസ് ഒളിംപിക് ആൻഡ് പാരാലിംപിക് കമ്മിറ്റി മെഡിക്കൽ വിഭാഗം തലവൻ തന്നെയാണ് സംഘത്തില്‍ കോവിഡ് വാക്സിനെടുക്കാത്തവരുണ്ടെന്ന് വെളിപ്പെടുത്തിയത്

Update: 2021-07-23 16:46 GMT
Editor : Shaheer | By : Web Desk
Advertising

ടോക്യോ ഒളിംപിക്‌സിനെത്തിയ യുഎസ് സംഘത്തിൽ കോവിഡ് വാക്‌സിനെടുക്കാത്തവരുമുണ്ടെന്ന് റിപ്പോർട്ട്. നൂറോളം അത്‌ലറ്റുകളാണ് വാക്‌സിനെടുക്കാത്തത്. ഇന്ന് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിനു തൊട്ടുമുൻപ് യുഎസ് ഒളിംപിക് ആൻഡ് പാരാലിംപിക് കമ്മിറ്റി മെഡിക്കൽ വിഭാഗം തലവൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

613 അത്‌ലറ്റുകളാണ് ഒളിംപിക്‌സിനായി അമേരിക്കയിൽനിന്ന് ടോക്യോയിൽ എത്തിയിട്ടുള്ളത്. ഇതിൽ 567 പേരാണ് അമേരിക്കയിൽനിന്ന് വിമാനം കയറുംമുൻപ് ആരോഗ്യവിവരങ്ങൾ അടങ്ങുന്ന ഫോം പൂരിപ്പിച്ചത്. ഇക്കൂട്ടത്തിൽ 83 ശതമാനം പേർ വാക്‌സിനെടുത്തതായാണ് അറിയിച്ചിട്ടുള്ളതെന്ന് മെഡിക്കൽ ഡയരക്ടർ ജൊനാഥൻ ഫിന്നോഫ് അറിയിച്ചു.

അമേരിക്കയിൽ 56.3 ശതമാനം പേർ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, രാജ്യത്തെ പ്രതിനിധീകരിച്ച് ആഗോള കായിക മാമാങ്കത്തിനെത്തിയവരിൽ വാക്‌സിനെടുക്കാത്തവരുമുണ്ടെന്ന വിവരം കൗതുകകരമാണ്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News