''ഖുറി ഇറാനിയെ തിരികെ വിളിക്കൂ''; സോഷ്യൽ മീഡിയയിൽ ആരാധകരുടെ മുറവിളി

ഐ.എസ്.എല്‍ മത്സരങ്ങൾക്ക് മുമ്പ് നടക്കുന്ന പ്രീമാച്ച് ഷോകളിൽ കഴിഞ്ഞ സീസൺ വരെ നിറസാന്നിധ്യമായിരുന്നു ഇറാനി

Update: 2023-09-28 07:31 GMT

khuri irani

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർക്ക് ഖുറി ഇറാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഫുട്‌ബോൾ താരം ആദിൽ ഖാന്റെ ഭാര്യയായ ഇറാനി ഇന്ത്യൻ സൂപ്പർ ലീഗിൽ അവതാരക കൂടിയാണ്. മത്സരങ്ങൾക്ക് മുമ്പ് നടക്കുന്ന പ്രീമാച്ച് ഷോകളിൽ കഴിഞ്ഞ സീസൺ വരെ നിറസാന്നിധ്യമായിരുന്നു ഇറാനി. ഒപ്പം  ഐ.എസ്.എല്‍  താരങ്ങളുമായി ഇറാനി നടത്തിയ അഭിമുഖങ്ങൾ പലതും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എന്നാൽ ഈ സീസണിൽ ഇറാനി അവതാരകയുടെ റോളിൽ  ഇല്ല. മാസങ്ങൾക്ക് മുമ്പാണ് ഇറാനി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഇതിനെ തുടർന്ന് വിശ്രമ ജീവിതത്തിലാണ് ഇവര്‍. 

Advertising
Advertising

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് തുടക്കം കുറിച്ചപ്പോള്‍ അവതാരകയുടെ റോളില്‍ ഇറാനിയെ കാണാനാവത്തിന്‍റെ ദുഖം പങ്കുവച്ച് നിരവധി ആരാധകരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്. ഇത്തരം പോസ്റ്റുകള്‍ പങ്കുവച്ച് ഇറാനി  തന്നെ ആരാധകര്‍ക്ക് മറുപടി നല്‍കുന്നുമുണ്ട്. 

ഖുറി ഇറാനിയെ തിരികെ കൊണ്ടുവരുന്നത് പരിഗണിക്കാൻ ഞങ്ങൾ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതരോട് ആവശ്യപ്പെടുന്നു. പ്രീമാച്ച് ഷോകളില്‍ അവരുടെ പ്രൊഫഷണലിസം വിലമതിക്കാനാവാത്തതാണ്. അവരുടെ തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. 

''ഒരാളുടേയും പക്ഷം പിടിക്കാത്ത അവതാരകയാണ് ഇറാനി. ചർച്ചകൾ ഒരു വശത്തേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുമ്പോൾ അതിനെ സന്തുലിതമാക്കാൻ അവര്‍ ശ്രദ്ധിക്കാറുണ്ട്. ഐ.എസ്.എല്ലില്‍ നിങ്ങളെ മിസ് ചെയ്യുന്നു''- ഒരാള്‍ കുറിച്ചത് ഇങ്ങനെയാണ്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News