ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍; ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുത്തു
ന്യൂസിലാന്‍റ് നിരയില്‍ മാറ്റ് ഹെന്‍ട്രിയില്ല
Update: 2025-03-09 08:53 GMT
ദുബൈ: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കക്കെതിരായ സെമിയിൽ ക്യാച്ച് എടുക്കുന്നതിനിടെ പരിക്കേറ്റ മാറ്റ് ഹെൻട്രി കിവീസ് നിരയിൽ ഇല്ല. പകരം ഓൾറൗണ്ടർ നഥാൻ സ്മിത്ത് ടീമിൽ ഇടംപിടിച്ചു. ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവച്ച ഹെൻട്രിയുടെ അഭാവം കിവീസിന് വലിയ തിരിച്ചടിയാവും.
സെമിയിൽ കളത്തിലിറങ്ങിയ ടീമിൽ ഒരു മാറ്റവും ഇല്ലാതെയാണ് ഇന്ത്യ കലാശപ്പോരിനും ഇറങ്ങുന്നത്. സ്പിന്നിനെ അകമഴിഞ്ഞ് തുണക്കുന്ന ദുബൈയിലെ പിച്ചിൽ നാല് സ്പിന്നർമാര്‍ ഇന്നും ഇന്ത്യന്‍ ഇലവനിലുണ്ട്. കിവീസിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ വിജയശില്‍പി മിസ്ട്രി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയിലാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ മുഴുവന്‍.