ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ സ്വർണം ചൈനക്ക്; മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാർട്ടറിൽ

പത്ത് മീറ്റർ എയർ റൈഫിളിൽ യാങ് കിയാനാണ് റെക്കോഡോടെ സ്വര്‍ണം നേടിയത്

Update: 2021-07-24 03:44 GMT
Editor : Jaisy Thomas | By : Web Desk

ടോക്കിയോ ഒളിമ്പിക്സില്‍ ആദ്യ സ്വർണം വെടിവെച്ചിട്ട് ചൈന. പത്ത് മീറ്റർ എയർ റൈഫിളിൽ യാങ് കിയാനാണ് റെക്കോഡോടെ സ്വര്‍ണം നേടിയത്. റഷ്യൻ ഷൂട്ടർ അനസ്താസിയ ഗലാഷിനക്കാണ് വെള്ളി. സ്വിറ്റ്സര്‍ലാന്‍ഡിന്‍റെ നിന ക്രിസ്റ്റീന്‍ വെങ്കലവും നേടി.

ഒളിമ്പിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു. ദീപിക കുമാരി പ്രവീൺ ജാഥവ് സഖ്യം ചൈനീസ് തായ്പെയെ തോൽപ്പിച്ചാണ് ക്വാർട്ടറിൽ കടന്നത്. അതേസമയം 10 മീറ്റർ വനിതാ എയർ റൈഫിളിൽ ഇന്ത്യൻ താരങ്ങൾ ഫൈനൽ കാണാതെ പുറത്തായി.

ഏഴ് വിഭാഗങ്ങളിലായി 11 ഫൈനലുകളാണ് ഇന്ന് നടക്കുന്നത്. ഷൂട്ടിംഗ്,വാൾപയറ്റ്,ജൂഡോ,തൈക്വാണ്ടോ വിഭാഗങ്ങളിൽ രണ്ട് ഇനങ്ങളുടെ ഫൈനൽ ഇന്ന് നടക്കും. ഷൂട്ടിംഗിൽ പുരുഷ വിഭാഗം പത്ത് മീറ്റർ എയർ പിസ്റ്റൽ, വനിതാ വിഭാഗം പത്ത് മീറ്റർ എയർ റൈഫിൾ എന്നിവയുടെ ഫൈനൽ ഇന്നാണ്. 48 കിലോ വനിതാ വിഭാഗം,60 കിലോ പുരുഷ വിഭാഗം ജൂഡോ ജേതാക്കളെയും ഇന്നറിയാം.

Advertising
Advertising

വാൾ പയറ്റിൽ പുരുഷ എപീ ഫൈനലും വനിതാ ഫോയിൽ ഫൈനലും ഇന്ന് നടക്കും. തൈക്വാണ്ടോ പുരുഷ വിഭാഗം 58 കിലോ ,വനിതാ വിഭാഗം 49 കിലോ കലാശപോരാട്ടങ്ങളും ഇന്നുണ്ടാകും. മിക്സഡ് ടീം അന്പെയ്ത്ത്, പുരുഷ വിഭാഗം സൈക്ലിംഗ് റോഡ് റെയ്സ്,വനിതാ വിഭാഗം ഭാരോദ്വഹനം എന്നിവയിലും ഇന്ന് ഫൈനൽ പോരാട്ടങ്ങളുണ്ട്. .മറ്റ് പതിനാറ് ഇനങ്ങളിലെ ആദ്യ റൗണ്ട് മത്സരങ്ങളും ഇന്ന് നടക്കും.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News