കോമണ്‍വെല്‍ത്ത് ഗെയിംസ്; ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം

ഫൈനലിൽ സിഗപ്പൂരിനെ ഇന്ത്യ 3-1 ന് തോൽപിച്ചു.

Update: 2022-08-02 15:51 GMT
Advertising

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം. പുരുഷന്മാരുടെ ടേബിൾ ടെന്നീസിലാണ് ഇന്ത്യ സ്വർണം കരസ്ഥമാക്കിയത്. ഫൈനലിൽ സിഗപ്പൂരിനെ ഇന്ത്യ 3-1 ന് തോൽപിച്ചു. ഹർമീത് ദേശായിയും ജി സത്യനുമടങ്ങുന്ന ടീമാണ് ഇന്ത്യക്ക് അഞ്ചാം സ്വർണം സമ്മാനിച്ചത്. ഇതോടെ അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമടക്കം ഇന്ത്യക്ക് 11 മെഡലുകളായി. കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ.

നേരത്തേ  വനിതകളുടെ ലോൺ ബൗൾസ് ടീമും, പുരുഷന്മാരുടെ ഭാരാദ്വാഹനത്തില്‍ അചിന്ദ ഷൂലിയും മിറാബായ് ചാനുവും ജെറമി ലാല്‍റിനുംഗയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

അതേസമയം ലോങ് ജംപിൽ മലയാളി താരങ്ങളായ എം. ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ പ്രവേശിച്ചു. ആദ്യ ശ്രമത്തിൽ തന്നെ 8.05 മീറ്റർ ചാടിയാണ് ശ്രീശങ്കര്‍ ഫൈനൽയോഗ്യത നേടിയത്. 7.68 മീറ്റർ ചാടി ആറാമതായാണ് അനീസ് ഫൈനലില്‍ കടന്നത്.

ഇന്ത്യ സ്വർണപ്രതീക്ഷ വയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് പാലക്കാട് സ്വദേശിയായ എം. ശ്രീശങ്കർ. ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജംപ് പുരുഷ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ താരം കൂടിയാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News