വിസ റദ്ദാക്കിയതിനെതിരായ അപ്പീൽ തള്ളി; ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാനാവില്ല

തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. തന്റെ പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണും 21ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണ് നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് ഇവിടെ ലക്ഷ്യം വെച്ചത്.

Update: 2022-01-16 07:48 GMT
Advertising

സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാവില്ല. വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത ജോക്കോവിച്ചിന്റെ അപ്പീൽ കോടതി തള്ളി. മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം കോടതി അംഗീകരിച്ചത് ജോക്കോവിച്ചിന് കനത്ത തിരിച്ചടിയായി.

കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർത്ത് രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജോക്കോവിച്ചിനെ ഓസ്ട്രേലിയ തടഞ്ഞത്. കോവിഡ് വാക്സിൻ സ്വീകരിക്കാതെ ജോക്കോവിച്ച് എത്തിയാൽ തടയും എന്ന് താരം വരുന്നതിന് മുമ്പ് തന്നെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോറിസൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ തന്റെ പക്കൽ മെഡിക്കൽ രേഖകൾ ഉണ്ടെന്നായിരുന്നു ജോക്കോവിച്ചിന്റെ അവകാശവാദം. ഓസ്ട്രേലിയയിൽ എത്തിയ ജോക്കോവിച്ചിനെ തടഞ്ഞെങ്കിലും വിസ റദ്ദാക്കിയ നടപടി കോടതി റദ്ദാക്കി. എന്നാൽ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് രണ്ടാമതും ജോക്കോവിച്ചിന്റെ വിസ റദ്ദാക്കുകയായിരുന്നു. പൊതുതാത്പര്യം പരിഗണിച്ചാണ് ഇതെന്നാണ് ഇമിഗ്രേഷൻ മന്ത്രാലയം വ്യക്തമാക്കിയത്. ഇതിനെ ചോദ്യം ചെയ്ത ജോക്കോവിച്ചിന്റെ അപ്പീലാണ് ഇപ്പോൾ കോടതി തള്ളിയത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News