കോഹ്ലിയും രോഹിത്തും ബുംറയുമില്ലാത്ത ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക്; ആരാകും നായകന്‍?

ഐപിഎല്‍, ഡൊമസ്റ്റിക് ക്രിക്കറ്റ് എന്നിവയില്‍ മികവ് തെളിയിച്ച ഒരുപാട് താരങ്ങള്‍ക്ക് ഇതിലൂടെ ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിക്കും

Update: 2021-05-10 11:25 GMT
Editor : Roshin | By : Web Desk
Advertising

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ സീരീസ് എന്നിവക്കിടയില്‍ ഇന്ത്യക്ക് ശ്രീലങ്കയുമായും സീരീസ് ഉണ്ടാകുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലി. മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടുന്ന 20 അംഗ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുമ്പോള്‍ ഒരു പുതിയ ഇന്ത്യന്‍ ടീമായിരിക്കും ശ്രീലങ്കയിലേക്ക് പുറപ്പെടുകയെന്നും ഗാംഗുലി അറിയിച്ചു.

ഐപിഎല്‍, ഡൊമസ്റ്റിക് ക്രിക്കറ്റ് എന്നിവയില്‍ മികവ് തെളിയിച്ച ഒരുപാട് താരങ്ങള്‍ക്ക് ഇതിലൂടെ ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങളുന്ന സീരീസായിരിക്കും ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ കളിക്കാനായുള്ളത്.

നായകന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രിത് ബുംറ, റിഷഭ് പന്ത് തുടങ്ങി നിരവധി മുന്‍നിര താരങ്ങളൊന്നും ശ്രീലങ്കന്‍ പര്യടനത്തിനില്ലാത്ത പക്ഷം ആരാകും ഇന്ത്യന്‍ നായകനാവുക എന്ന ചോദ്യമാണ് ഇപ്പോള്‍ കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ട്യ, ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങി നിരവധി ടി20 ഏകദിന സ്പെഷലിസ്റ്റ് താരങ്ങളുടെ പേരുകളും ടീമിലേക്കുള്ള സാധ്യത പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News