വിരാട് കോലിയുടെ 'വിജയാഘോഷം' അനുകരിച്ച് ഡിവില്ലിയേഴ്‌സ്; ചിരിപടര്‍ത്തി വീഡിയോ

എതിര്‍ടീമിലെ താരങ്ങളുടെ വിക്കറ്റുകള്‍ നേടുമ്പോള്‍ കോലി നടത്തുന്ന ആഹ്ലാദ പ്രകടനമാണ് താരം എ ബി ഡി അനുകരിച്ചത്

Update: 2021-09-27 14:19 GMT
Editor : Dibin Gopan | By : Web Desk

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലിയുടെ വിജയാഘോഷം അനുകരിച്ച് ടീമംഗം എ ബി ഡിവില്ലിയേഴ്‌സ്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരശേഷം നടന്ന ടീം മീറ്റിങ്ങിന് ശേഷമായിരുന്നു താരത്തിന്റെ അനുകരണം. എതിര്‍ടീമിലെ താരങ്ങളുടെ വിക്കറ്റുകള്‍ നേടുമ്പോള്‍ കോലി നടത്തുന്ന ആഹ്ലാദ പ്രകടനമാണ്  എ ബി ഡി അനുകരിച്ചത്.


ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. 54 റണ്‍സിനാണ് ബാംഗ്ലൂരിന്റെ വിജയം. ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റ് നേട്ടവുമായി ബാംഗ്ലൂരിനെ മുന്നില്‍ നിന്ന് നയിച്ചു. 17 -ാം ഓവറിലാണ് ഹര്‍ഷല്‍ പട്ടേല്‍ ഐ.പി.എല്‍ കരിയറില്‍ തന്റെ ആദ്യ ഹാട്രിക്ക് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്.

Advertising
Advertising

കീറോണ്‍ പൊള്ളാര്‍ഡിന്റേയും ഹര്‍ദിക് പാണ്ഡ്യയുടേയും രാഹുല്‍ ചഹാറിന്റേയുമടക്കം നിര്‍ണ്ണായക വിക്കറ്റുകളാണ് പട്ടേല്‍ സ്വന്തമാക്കിയത്. മുംബൈ നിരയില്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീക്കോക്കും മാത്രമാണ് തിളങ്ങിയത്. മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം രണ്ടക്കം കാണാതെ പുറത്തായി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂര്‍ അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഗ്ലേന്‍ മാക്‌സ് വെല്ലിന്റേയും മികവിലാണ് മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കോലി 42 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറുമടക്കം 51 റണ്‍സ് നേടിയപ്പോള്‍ മാക്‌സ് വെല്‍ 37 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമടക്കമാണ് 56 റണ്‍സെടുത്തത്. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി. ഹര്‍ഷല്‍ പട്ടേലാണ് മാന്‍ ഓഫ് ദ മാച്ച്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News