കോലിയുടെ ടി20 നായകസ്ഥാനമൊഴിയല്‍ പ്രഖ്യാപനം;പ്രതികരണവുമായി അനുഷ്‌ക ശര്‍മ

ജോലിഭാരത്തെത്തുടര്‍ന്ന് സ്ഥാനമൊഴിയുന്ന കാര്യം കഴിഞ്ഞ ദിവസമാണ് താരം ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ അറിയിച്ചത്

Update: 2021-09-17 09:57 GMT
Editor : dibin | By : Web Desk
Advertising

ടി20 നായകസ്ഥാനത്തുനിന്നു മാറാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ  പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം. കോലി പങ്കുവെച്ച പോസ്റ്റിനോടൊപ്പം 'ഹേര്‍ട്ട്' സ്‌മൈലിയും ഉപയോഗിച്ചാണ് അനുഷ്‌ക സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.

ജോലിഭാരത്തെത്തുടര്‍ന്ന് സ്ഥാനമൊഴിയുന്ന കാര്യം കഴിഞ്ഞ ദിവസമാണ് താരം ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ അറിയിച്ചത്. പരിശീലകന്‍ രവിശാസ്ത്രി, ബിസിസിഐ നേതാക്കള്‍, സെലക്ടര്‍മാര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് കോലി പറഞ്ഞു. അതേസമയം, ടെസ്റ്റിലും ഏകദിനത്തിലും നായകനായി തന്നെ തുടരും.




ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ ഏറെ സമയമെടുത്തു.അടുത്ത ആളുകളുമായും രവി ശാസ്ത്രിയുമായും ടീം നായകസംഘത്തിലെ പ്രധാനിയായ രോഹിതുമായെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണ് ഒക്ടോബറില്‍ ദുബൈയില്‍ നടക്കുന്ന ടി20 ലോകകപ്പിനുശേഷം നായകസ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ സ്ല്പ്ലിറ്റ് ക്യാപ്റ്റന്‍സി നയം ഉടന്‍ നടപ്പിലാക്കുമെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ നേരത്തേ സൂചിപ്പിച്ചിരുന്നു.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News