അശ്വിൻ തിരിച്ചെത്തുന്നു; നാലാം ദിനം തന്നെ ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ

രാജ്‌കോട്ട് ടെസ്റ്റില്‍നിന്ന് രണ്ടാംദിവസം ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് അശ്വിന്‍ നാടായ ചെന്നൈയിലേക്ക് മടങ്ങിയത്

Update: 2024-02-18 07:10 GMT

രാജ്കോട്ട്: അമ്മയ്ക്ക് മെഡിക്കല്‍ അത്യാഹിതമുണ്ടായതിനാല്‍ രാജ്‌കോട്ട് ടെസ്റ്റിനിടെ വിട്ടുനിന്ന രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ മടങ്ങിയെത്തുന്നു. നാലാംദിവസമായ ഞായറാഴ്ച(ഇന്ന്) താരം ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ. അറിയിച്ചു.

രാജ്‌കോട്ട് ടെസ്റ്റില്‍നിന്ന് രണ്ടാംദിവസം ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് അശ്വിന്‍ നാടായ ചെന്നൈയിലേക്ക് മടങ്ങിയത്. അശ്വിൻ തിരികെയെത്തുന്നത് ബൗളിം​ഗ് യൂണിറ്റിന് കരുത്ത് പകരും. 

ബിസിസിഐ പുറത്തിറക്കിയ ഔദ്യോ​ഗിക കുറിപ്പിലാണ് അശ്വിൻ 4ാം ദിവസം മുതൽ രാജ്കോട്ട് ടെസ്റ്റിൽ ജോയിൻ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. നിലവിൽ അശ്വിന് പകരം ദേവ്ദത്ത് പടിക്കലാണ് ടീമിലുള്ളത്. സബ്സ്റ്റിട്യൂട്ട് ഫീൾഡർ എന്ന നിലയിൽ കളിക്കുന്ന പടിക്കലിന് ബാറ്റിം​ഗിനോ ബൗളിം​ഗിനോ അനുമതിയില്ല. നേരത്തെ കുൽദീപ് യാദവും അശ്വിൻ മടങ്ങിയെത്തുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. 

അതേസമയം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യയടെ ലീഡ് 477 കടന്നു.യശസ്വി ജയ്‌സ്വാളും സർഫറാസ് ഖാനുമാണ് ക്രീസിൽ. ജയ്‌സ്വൾ ഒരിക്കൽ കൂടി ഡബിൾ സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. 181 റൺസായി താരത്തിന്. സർഫറാസ് 27 റൺസുമായി ക്രീസിലുണ്ട്. ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിക്കും. 500 റൺസിലേറെ ഇന്ത്യ, സ്‌കോർ ചെയ്താൽ ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിനും രക്ഷയുണ്ടാവില്ല. 

Summary-Ashwin to rejoin India squad in Rajkot

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News