'ഇന്ത്യക്കെതിരെയുള്ള മത്സരം സ്വപ്നം'; യുഎഇ ക്യപ്റ്റൻ റിസ്‌വാൻ

യുഎഇ ടീമിന്റെ ചരിത്രത്തിൽ നായക സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് കണ്ണൂർ തലശ്ശേരി സ്വദേശി റിസ്‌വാൻ.

Update: 2022-08-20 19:24 GMT
Editor : abs | By : Web Desk
Advertising

ഏഷ്യകപ്പിൽ ഇന്ത്യയെ നേരിടുക എന്നത് സ്വപ്നമാണെന്ന് യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മലയാളിയുമായ റിസ്‌വാൻ റഊഫ്. യുഎഇ  ടീമിന്റെ ചരിത്രത്തിൽ നായക സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് കണ്ണൂർ തലശ്ശേരി സ്വദേശി സി.പി.റിസ്‌വാൻ.

''ടീമിൽ ഉൾപ്പെട്ടതിൽ സന്തോഷമുണ്ട്, ഇത് വലിയ ഉത്തരവാദിത്തമാണ് ഒരു രാജ്യത്തെ നയിക്കുക എന്നത്. നാട്ടിൽ നിന്ന് വിമാനം കയറുമ്പോ ഇങ്ങനെയൊന്ന് മനസ്സിലുണ്ടായിരുന്നില്ല. കേരള ടീമിൽ കളിക്കുമ്പോഴൊക്കെ ഇന്റർനാഷണൽ കളിക്കണമെന്നുണ്ടായിരുന്നു. റിസ്‌വാൻ മീഡിയവണിനോട് പറഞ്ഞു. 

യുഎഇ മികച്ച ടീമാണ്. മികച്ചതൊന്ന് പുറത്തെടുക്കാനായാൽ ഏഷ്യകപ്പിൽ യോഗ്യത നേടും. സ്വന്തം രാജ്യത്തിനെതിരെയുള്ള മത്സരം അതൊരു ഡ്രീം മാച്ച് ആയിരിക്കുമെന്നും റിസ്‌വാൻ പറഞ്ഞു. റിസ്‌വാന്റെ ക്യപ്റ്റൻസിയിൽ വലിയ പ്രതീക്ഷകളുണ്ടെന്ന് യുഎഇ ടീമിലെ മറ്റൊരു മലയാളിയായ ബാസിൽ ഹമീദ് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി സെഞ്ച്വുറി നേടിയ ആദ്യ മലയാളിയാണ് റിസ്‌വാൻ. കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദും കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫുവും എന്നിവരും മലയാളികളായി യുഎഇ ടീമിലുണ്ട്.

ഈ മാസം 20 മുതൽ 24 വരെ ഒമാനിൽ നടക്കുന്ന അഞ്ചു ദിവസത്തെ ഏഷ്യാ കപ്പ് യോഗ്യതാ ടൂർണമെന്റിൽ ആറു ടീമുകൾ അവസാന സ്ഥാനത്തിനായി പോരാടും. സിംഗപ്പൂർ, ഹോങ്കോംഗ്, ഒമാനിലെ കുവൈത്ത് എന്നിവയാണു മറ്റു ടീമുകൾ. യോഗ്യതാ ടൂർണമെന്റിലെ വിജയികൾ ചിരവൈരികളായ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലായിരിക്കും ചേരും.

കുടുംബ സമേതം യുഎഇയിൽ താമസിക്കുന്ന റിസ്‌വാൻ ഏറെ കാലമായി യുഎഇ ടീമിന് വേണ്ടി കളിക്കുന്നുണ്ട്. അബ്ദുൽ റഊഫ്‌ നസ്രീൻ റഊഫ് ദമ്പതികളുടെ മകനാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ അബുദാബിയിൽ നടന്ന മത്സരത്തിൽ അയർലൻഡിനെതിരെ റിസ്വാൻ സെഞ്ച്വറി നേടിയിരുന്നു. 136 പന്തുകളിൽ 109 റൺസാണു നേടിയത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News