വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് പോയി, മിച്ചൽ മാർഷ് പുറത്തായെന്ന് ആസ്‌ട്രേലിയ; ടീമിന് തിരിച്ചടി

പരിക്കേറ്റ സൂപ്പർ താരം ഗ്ലെൻ മാക്‌സ് വെല്ലിന് ഇംഗ്ലണ്ടിനെതിരായ മത്സരം നഷ്ടമാകുന്നതിന് പിന്നാലെയാണ് മിച്ചൽ മാഷ് ടീം വിടുന്നത്.

Update: 2023-11-02 06:00 GMT
Editor : rishad | By : Web Desk

മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ ഇനിയുളള മത്സരങ്ങളിൽ നിന്നും ആസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് പുറത്ത്. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് പോകുകയായിരുന്നു മിച്ചൽ മാർഷ്.

പിന്നാലെ താരം ലോകകപ്പിൽ നിന്നും പുറത്തായതായി ക്രിക്കറ്റ് ആസ്‌ട്രേലിയയും വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാണെന്നാണ് ക്രിക്കറ്റ് ആസ്‌ട്രേലിയയും പറയുന്നത്. പരിക്കേറ്റ സൂപ്പർ താരം ഗ്ലെൻ മാക്‌സ് വെല്ലിന് ഇംഗ്ലണ്ടിനെതിരായ മത്സരം നഷ്ടമാകുന്നതിന് പിന്നാലെയാണ് മിച്ചൽ മാഷ് ടീം വിടുന്നത്. എന്നാൽ പകരക്കാരനെ ആസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല.

Advertising
Advertising

അലക്‌സ് കാരി, സീൻ ആബട്ട്, മാർക്കസ് സ്റ്റോയിനിസ്, കാമറൂൺ ഗ്രീൻ എന്നിവരിലൊരാൾക്ക് അവസരം ലഭിച്ചേക്കും. അതിന് അനുമതി ആവശ്യമാണ്. നിലവിൽ എട്ട് പോയിന്റുമായി ആസ്‌ട്രേലിയ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് ഉണ്ടെങ്കിലും സെമി ബെർത്ത് ഉറപ്പിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരെയാണ് കംഗാരുപ്പടയുടെ അടുത്ത മത്സരം. മാർഷിന്റെ ഓൾറൗണ്ടർ സേവനം ആസ്‌ട്രേലിയക്ക് വലിയ മുതൽകൂട്ടായിരുന്നു.

225 റൺസും രണ്ട് വിക്കറ്റുകളും ഈ ലോകകപ്പിൽ മാർഷ് നേടിക്കഴിഞ്ഞു. ബംഗളൂരുവിൽ പാകിസ്താനെതിരായ മത്സരത്തിൽ മാർഷ് സെഞ്ച്വറി നേടിയിരുന്നു. 121 റൺസാണ് അന്ന് അടിച്ചെടുത്തത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ അർധ ശതകവും കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ടിന് പുറമെ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെയാണ് ആസ്‌ട്രേലിയയുടെ അടുത്ത മത്സരങ്ങൾ. അഫ്ഗാനിസ്താനെതിരെ നവംബർ ഏഴിനും ബംഗ്ലാദേശിനെതിരെ നവംബർ പതിനൊന്നിനുമാണ് മത്സരം.

അതേസമയം ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമിയിലേക്ക് ഏറെ അടുത്തുകഴിഞ്ഞു. ഇന്ത്യക്കിന്ന് ശ്രീലങ്കയെ തോൽപിച്ചാൽ സെമി ടിക്കറ്റ് ഉറപ്പിക്കാം. 12 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് മുന്നിലുള്ളത്. ഒരു ജയം മതി അവർക്കും സെമി ഉറപ്പിക്കാൻ.ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് പിന്നീടുള്ള രണ്ട് ടീമുകൾ. ഇനിയുള്ള മത്സരങ്ങളിൽ തോറ്റാൽ ഇവർക്കും സെമി, പ്രശ്‌നമാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News