'തോൽപിക്കാനായില്ല ദക്ഷിണാഫ്രിക്കയ്ക്ക്: അവസാന ഓവറിൽ ജയം പിടിച്ച് ആസ്‌ട്രേലിയ

ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. ജയസാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന ഓവറിലായിരുന്നു കംഗാരുപ്പടയുടെ ജയം.

Update: 2021-10-23 13:50 GMT
Editor : rishad | By : Web Desk
Advertising

ടി20 ലോകകപ്പിന്റെ സൂപ്പർ12 പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ആസ്‌ട്രേലിയക്ക് ജയം. ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. ജയസാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന ഓവറിലായിരുന്നു കംഗാരുപ്പടയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 എന്ന വിജയലക്ഷ്യം ആസ്‌ട്രേലിയ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 19.4 ഓവറിൽ മറികടക്കുകയായിരുന്നു.

ആസ്‌ട്രേലിയക്കായി സ്റ്റീവൻ സ്മിത്ത് 35 റൺസ് നേടി ടോപ് സ്‌കോററായപ്പോൾ മാർക്കസ് സ്റ്റോയിനിസിന്റെയും(24) മാത്യു വെ്ഡിന്റെയും(15) ഇന്നിങ്‌സുകളാണ് കംഗാരുപ്പടയുടെ രക്ഷക്കെത്തിയത്. ഒരു ഘട്ടത്തിൽ 81ന് അഞ്ച് എന്ന തകർന്ന നിലയിലായിരുന്നു ആസ്‌ട്രേലിയ. ആറാം വിക്കറ്റിലെ വെയ്ഡ്-സ്റ്റോയിനിസ് സഖ്യമാണ് ആസ്‌ട്രേലിയയെ കളിയിലേക്ക് കൊണ്ടുവന്നത്.

ടോസ് നേടിയ ആസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു. ആസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിന്റെ തീരുമാനം ശരിവെക്കന്നതായിരുന്നു കംഗാരുപ്പടയുടെ ബൗളർമാർ. ഒരു ഘട്ടത്തിലും മേധാവിത്വം പുലർത്താൻ ദക്ഷിണാഫ്രിക്കയെ ആസ്ട്രേലിയയെ അനുവദിച്ചില്ല. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുക്കാനൈ ദക്ഷിണാഫ്രിക്കയ്ക്കായുള്ളൂ.  40 റൺസ് നേടിയ എയ്ഡൻ മാർക്രം ആണ് ടോപ് സ്‌കോറർ. ഒരു ഘട്ടത്തിൽ 83ന് ഏഴ് എന്ന നിലയിൽ തരിപ്പണമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. വാലറ്റത്തിൽ നിന്ന് വന്ന ചെറിയ സംഭാവനകളാണ് ടീം സ്‌കോർ 110 കടന്നത് തന്നെ. 

അഞ്ച് പേർക്ക് മാത്രമെ രണ്ടക്കം കാണാനായുള്ളൂ. ആസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ്, ആദം സാമ്പ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എന്നാൽ മറുപടി ബാറ്റിങിൽ ആസ്‌ട്രേലിയയും പതറി. 20 റൺസെടുക്കുന്നതിനിടയ്ക്ക് രണ്ട് ഓപ്പണർമാരെയും മടക്കി ദക്ഷിണാഫ്രിക്ക കളി ബൗളർമാരുടെ കയ്യിലാണെന്ന് കാണിച്ച് തന്നു. ആ വഴിക്ക് തന്നെയായിരുന്നു കാര്യങ്ങൾ നീങ്ങിയിരുന്നത്. 81ന് അഞ്ച് എന്ന നിലയിൽ ആസ്‌ട്രേലിയ വീണു. എന്നാൽ ഈ കൂട്ടുകെട്ട് തകർക്കാനായില്ല. അതോടെ ജയം ആസ്‌ട്രേലിയയുടെ വഴിക്കായി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News