ഇന്ത്യ - ആസ്‌ട്രേലിയ ടി20 ; ടോസ് നേടിയ ആസ്‌ട്രേലിയ ബോളിങ് തിരഞ്ഞെടുത്തു
Update: 2025-10-31 08:04 GMT
മെൽബൺ : ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ട്ടം. ടോസ് നേടിയ ആസ്‌ട്രേലിയ ആദ്യം ബോളിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ അതെ ഇലവനുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഓസീസ് നിരയിൽ വിക്കറ്റ് കീപ്പർ ജോഷ് ഫിലിപ്പിന് പകരം മാത്യു ഷോർട്ട് ഇടം പിടിച്ചു.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. 9.4 ഓവർ പന്തെറിഞ്ഞ മത്സരത്തിൽ ഇന്ത്യ 97/1 എന്ന നിലയിൽ നിൽക്കെയായിരുന്നു മഴയെത്തിയത്.