വീണ്ടും അല്ലു അര്‍ജുനായി വേഷമിട്ട് ഡേവിഡ് വാര്‍ണര്‍: വീഡിയോ വൈറല്‍

രണ്ട് ദിവസം മുമ്പ് ധനുഷിന്റെ റൗഡി ബേബിയിലും വാര്‍ണര്‍ 'വേഷ'മിട്ടിരുന്നു.

Update: 2021-05-23 06:06 GMT
Editor : Suhail | By : Web Desk

ക്രീസില്‍ കത്തിക്കയറാന്‍ മാത്രമല്ല, ക്രീസിന് പുറത്ത് ഉഗ്രനൊരു എന്റര്‍ടെയിനറാണ് താനെന്ന് പലവട്ടം തെളിയിച്ചതാണ് ആസ്‌ത്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് നായകന്‍ കൂടിയായ വാര്‍ണറുടെ, തെലുങ്ക് പാട്ടിന് ചുവട് വെച്ചുള്ള വീഡിയോകള്‍ ഇതിനോടകം വൈറലായിരുന്നു. അതിനിടെയാണ് അല്ലു അര്‍ജുന്റെ ഡീപ് ഫേക്ക് വീഡിയോയുമായി വീണ്ടും താരം എത്തിയിരിക്കുന്നത്.

അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഡപുരംലുവിലെ 'റമുലോ റമുല' എന്ന പാട്ടിന് തന്റെ തല വെച്ചുള്ള രസകരമായ വീഡിയോ ആണ് ലോക്ക്ഡൗണ്‍ കാലത്ത് ആരാധകര്‍ക്കായി ഡേവിഡ് വാര്‍ണര്‍ പങ്കുവെച്ചത്. ഒരൊറ്റ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കൊണ്ട് ദശലക്ഷം റിക്വസ്റ്റുകളാണ് ലഭിച്ചതെന്ന് വാര്‍ണര്‍ കുറിച്ചു.

Advertising
Advertising

ക്വാറന്റെയിനിലിരുന്ന് ഇത്ര ബോറടിച്ചോ എന്ന് വീഡിയോക്ക് കമന്റായി ഭാര്യ ക്യാന്‍ഡിസ് കുറിച്ചു. ഏതായാലും വാര്‍ണുടെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് ധനുഷിന്റെ റൗഡി ബേബിയിലും വാര്‍ണര്‍ 'വേഷ'മിട്ടിരുന്നു.

നേരത്തെ ഹൃതിക് റോഷനും രണ്‍ബീര്‍ കപൂറും മുതല്‍ പ്രഭാസായും ധനുഷായും സൂര്യയായും, എന്തിന് തെന്നിന്ത്യയിലെ ഏകദേശമല്ലാ താരങ്ങള്‍ക്കും തന്റെ മുഖം നല്‍കിയുള്ള വീഡിയോയും ഹൈദരാബാദ് സണ്‍റൈസേഴ്‌സ് താരം പങ്കുവെച്ചിരുന്നു. ഭാര്യയും മകളും ചേര്‍ന്നുള്ള വാര്‍ണറുട 'ബുട്ട ബൊമ്മ' ടിക്ടോക്കും നേരത്തെ വൈറലായിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News