'ഇന്ത്യയിൽ ബംഗ്ലാദേശിന് മൂന്ന് പ്രധാന സുരക്ഷാ പ്രശ്നങ്ങൾ' - ആസിഫ് നസ്രുൾ; ബംഗ്ലാദേശ് സർക്കാർ ഉപദേഷ്ടാവിന്റെ വാദം തള്ളി ഐസിസി
മുംബൈ: സുരക്ഷാ കാരങ്ങനാൽ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് വേദി മാറ്റാനുള്ള ബിസിബിയുടെ ആവശ്യം തള്ളി അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയിലെ പ്രശ്നങ്ങൾ അത്ര വലുതല്ലെന്നും ഈയൊരു സാഹചര്യത്തിൽ എന്തായാലും ബംഗ്ലാദേശിന്റെ വേദി മാറ്റാനുള്ള ആവശ്യം നടക്കില്ല എന്നും ഐസിസി വ്യക്തമാക്കി. ബംഗ്ലാദേശി പേസർ മുസ്തഫിസുർ റഹ്‌മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങളുടെ വേദി മാറ്റണം എന്ന് ആവഷ്യപ്പെട്ട് ബിസിബി ഐസിസിക്ക് കത്തയച്ചിരുന്നു.
എന്നാൽ ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ ബംഗ്ലാദേശിന്റെ കായികമന്ത്രാലയം ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞത് ബിസിബിയുടെ ആവശ്യം ഐസിസി അംഗീകരിച്ചു എന്നാണ്. ഐസിസിയുടെ സുരക്ഷാ സംഘം ബിസിബിക്ക് കത്തയച്ചിട്ടുണ്ടെന്നും അതിൽ ബംഗ്ലാദേശ് ടീമിനും ബംഗ്ലാദേശികൾക്കും ഇന്ത്യയിൽ മൂന്ന് പ്രധാന സുരക്ഷാ പ്രശനങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്. പ്രാദേശിക പത്രമായ ഡെയിലി സ്റ്റാറായാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
മുസ്തഫിസുർ റഹ്‌മാനെ ടീമിൽ ഉൾപ്പെടുത്തുന്നത്, ബംഗ്ലാദേശ് ടീമിന്റെ ആരാധകർ അവരുടെ ടീമിന്റെ ജേഴ്‌സി ധരിച്ച് നടക്കുന്നത്, ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ ബംഗ്ളാദേശ് ടീമിന്റെ സുരക്ഷ ഭീഷണികൾ എന്നിവയാണ് ഐസിസിയുടെ കത്തിലെ മൂന്ന് കാരണങ്ങളായി ആസിഫ് നസ്രുൾ പറഞ്ഞത്.
എന്നാൽ ഇതെല്ലം കള്ളമാണെന്നും ബിസിബിയും ഐസിസിയും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ട് പക്ഷെ മുസ്തഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ഒരു പ്രശ്നമായി ഐസിസി ഉന്നയിച്ചിട്ടില്ലായെന്നും ജയ് ഷാ അധ്യക്ഷനായ ഐസിസി വ്യക്തമാക്കി.
ബിസിബിയുടെ വേദി മാറ്റാനുള്ള ആവശ്യത്തിന് ഐസിസിയുടെ മറുപടി അല്ല ആസിഫ് നസ്രുൾ പറഞ്ഞതെന്നും. ലോകകപ്പിന് മുന്നോടിയായി നടന്ന മറ്റൊരു ചർച്ചയുടെ വിശദീകരണമാണിതെന്നുമാണ് ബിസിബി ഈ വിഷയത്തിൽ പ്രതികരിച്ചത്. ഐസിസിയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുന്നു എന്നും ബിസിബി കൂട്ടിച്ചേർത്തു.