കൊല്‍ക്കത്തക്കെതിരെ നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്

ഗിവ് ഇന്ത്യയുടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് സമര്‍പ്പിക്കുക

Update: 2021-09-20 10:40 GMT

തിങ്കളാഴ്ച് കൊല്‍ക്കത്തക്കെതിരെ നടക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും കോവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുമെന്ന്  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്.  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്പോണ്‍സര്‍മാരായ മുത്തൂറ്റ് ഗ്രൂപ്പാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തുടനീളം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗിവ് ഇന്ത്യ എന്ന സന്നദ്ധസംഘടനക്കാണ്  സമര്‍പ്പിക്കുക.

'ഞങ്ങള്‍ ഇന്ന് നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും ഗിവ് ഇന്ത്യയുടെ സന്നദ്ധ സേവനങ്ങള്‍ക്കായി  മുത്തൂറ്റ് ഗ്രൂപ്പ്  സമര്‍പ്പിക്കും' ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ട്വിറ്ററില്‍ കുറിച്ചു. 

Advertising
Advertising

ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7.30. ന് അബൂദാബിയിലെ ഷെയ്ക് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. ഈ ടൂര്‍ണമെന്‍റോടെ നായകസ്ഥാനത്തുനിന്ന് പിന്മാറുമെന്ന് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ട മത്സരങ്ങളിൽ കോലിയും കൂട്ടരും മികച്ച പ്രകടനമാണ് നടത്തിയത്. അഞ്ച് വിജയങ്ങൾ അക്കൗണ്ടിലുള്ള ബാംഗ്ലൂര്‍ വലിയ സമ്മർദമില്ലാതെയാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News