നയിക്കാൻ ബാവുമ: ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീം തയ്യാർ

25 കാരനായ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ടി20 ലോകകപ്പില്‍ ഇത്തവണ അരങ്ങേറാന്‍ പോവുന്നത്. അടുത്തിടെ ഇംഗ്ലണ്ടുമായി നടന്ന ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിനു ലോകകപ്പ് ടീമിലേക്കു വഴി തുറന്നത്.

Update: 2022-09-06 12:39 GMT
Editor : rishad | By : Web Desk

ജൊഹന്നാസ്ബർഗ്: ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. തെമ്പ ബാവുമ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തി. കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിൽ നിന്ന് ബാവുമയെ ഒഴിവാക്കിയിരുന്നു. ജൂണിൽ ഇന്ത്യക്കെതിരായ മത്സരത്തിലാണ് ബാവുമക്ക് പരിക്കേൽക്കുന്നത്. അതേസമയം ബാറ്റർ റാസി ഡെ ദസന് ടീമിലിടം നേടാനായില്ല. വിരലിന് പരിക്കേറ്റതിനാൽ താരത്തെ ഒഴിവാക്കുകയായിരുന്നു. ഏകദേശം ആറാഴ്ചയോളം താരത്തിന് വിശ്രമം വേണ്ടിവരും.

ദക്ഷിണാഫ്രിക്കയുടെ ടീം: ടെംബ ബാവുമ (നായകന്‍), ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റിലീ റോസോ, തബ്രിയാസ് ഷംസി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്

25 കാരനായ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ടി20 ലോകകപ്പില്‍ ഇത്തവണ അരങ്ങേറാന്‍ പോവുന്നത്. അടുത്തിടെ ഇംഗ്ലണ്ടുമായി നടന്ന ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിനു ലോകകപ്പ് ടീമിലേക്കു വഴി തുറന്നത്. അതേസമയം ഇതെ ടീമിനെ തന്നെയാണ് ഇന്ത്യയിലേക്കും തിരിക്കുക. മൂന്നു ടി20കളുടെയും ഏകദിനങ്ങളുടെയും പരമ്പരകളിലാണ് സൗത്താഫ്രിക്കയും ഇന്ത്യയും ഏറ്റുമുട്ടുന്നത്. ഏകദിന പരമ്പരയ്ക്കുള്ള ടീമിലെ ഏക മാറ്റം ജന്നെമാന്‍ മലാന്റെ സാന്നിധ്യമാണ്. ഈ മാസം 28നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News