അണ്ടർ19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അഞ്ച് കോടി പ്രഖ്യാപിച്ച് ബി.സി.സി.ഐ

ഫൈനലിൽ ഇഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം ചൂടിയത്

Update: 2023-01-30 11:10 GMT
Editor : rishad | By : Web Desk

അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീം

Advertising

ജൊഹന്നാസ്ബര്‍ഗ്:  അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ ജനറൽ സെക്രട്ടറി അമിത് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫൈനലിൽ ഇഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം ചൂടിയത്. ടീമിനെ ഷാ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കു ക്ഷണിച്ചു.

ഇവിടെയാണ് വിജയാഘോഷങ്ങള്‍ നടക്കുക. അതിനിടെ ഇന്ത്യന്‍ യുവനിരയുടെ നേട്ടത്തില്‍ അഭിനന്ദനവുമായി ഇന്ത്യന്‍ സീനിയര്‍ പുരുഷ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ടീം അംഗങ്ങളും രംഗത്തെത്തി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ആവേശജയം സ്വന്തമാക്കിയശേഷമാണ് ഇന്ത്യന്‍ ടീം ഒന്നടങ്കം ഇന്ത്യന്‍ വനിതാ ടീമിന് ആശംസകള്‍ നേര്‍ന്നത്.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിനെ അഭിന്ദിച്ചശേഷം അഭിനന്ദനമറിയിക്കാനായി ഇന്ത്യക്കായി അണ്ടര്‍ 19 പുരുഷ ലോകകപ്പില്‍ കിരീടം നേടിയിട്ടുള്ള പൃഥ്വി ഷായെ ക്ഷണിക്കുകയായിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News