ബിസിസിഐ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; വാർഷിക സമ്മേളനം സെപ്റ്റംബർ 28 ന്
Update: 2025-09-06 13:10 GMT
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ) 98–ാം വാർഷിക സമ്മേളനം സെപ്റ്റംബർ 28 ന് മുംബൈയിൽ നടക്കും. സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കീഴ്ഘടകങ്ങളിലേക്ക് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രസിഡന്റ് സ്ഥാനം ഉൾപ്പടെയുള്ള പദവികളിലേക്ക് നടക്കാനിരിക്കുന്ന ഇലക്ഷനാവും സമ്മേളനത്തിന്റെ മുഖ്യ അജണ്ടയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദേശീയ സ്പോർട്സ് ആക്റ്റ് നിലവിൽ വരാത്ത സാഹചര്യത്തിൽ ലോധ കമ്മിറ്റി നിർദ്ദേശപ്രകാരമായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കുക. ഈസ്റ്റ് സോണിൽ നിന്നുമുളള മുൻ ക്രിക്കറ്റ് താരങ്ങൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഐപിഎല്ലിന്റെ പുതിയ ഭരണ സമിതിയും വനിത പ്രീമിയർ ലീഗ് പാനലും ഉൾപ്പടെയുള്ളവയും വാർഷിക സമ്മേളത്തിൽ രൂപീകരിക്കും.