വെറും 29 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം; കപിൽദേവിന്‍റെ റെക്കോർഡിനൊപ്പം ബുംറ

ഒന്നാമിന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ബുംറയുടെ മികവിൽ ശ്രീലങ്കയെ ഇന്ത്യ 109 റൺസിന് കൂടാരം കയറ്റിയിരുന്നു

Update: 2022-03-13 12:55 GMT

 ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നടത്തിയ തകർപ്പൻ പ്രകടനത്തോടെ തന്‍റെ കരിയറില്‍ പുതിയൊരു റെക്കോർഡ് കുറിച്ചിരിക്കുകയാണ് പേസ് ബൗളർ ജസ്പ്രീത് ബുംറ. ഒന്നാമിന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ബുംറയുടെ മികവിൽ ശ്രീലങ്കയെ ഇന്ത്യ 109 റൺസിന് കൂടാരം കയറ്റിയിരുന്നു. പത്തോവറിൽ 24 റൺസ് വഴങ്ങിയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്.

തന്‍റെ കരിയറിൽ എട്ടാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ബുംറ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്നത്. വെറും 29 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ബുംറ എട്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. ഇതോടെ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് എട്ട് തവണ അഞ്ച് വിക്കറ്റ് നേട്ടമെന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവിന്‍റെ റെക്കോർഡിനൊപ്പമെത്താൻ ബുംറക്കായി. മുമ്പ് 29 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് കപിൽദേവും ഈ നേട്ടം കരസ്ഥമാക്കിയിരുന്നു.

Advertising
Advertising

ആദ്യമായാണ് ബുംറ ഇന്ത്യൻ മണ്ണിൽ വച്ച് ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും വെസ്റ്റിൻഡീസിനോടും ഈനേട്ടം കരസ്ഥമാക്കിയപ്പോൾ ആസ്‌ട്രേലിയക്കെതിരെ ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 

ആറിന് 86 എന്ന നിലയിൽ ഇന്ന് കളി തുടങ്ങിയ ശ്രീലങ്കയെ സ്‌കോർ ബോർഡിൽ 23 റൺസ് കൂടെ കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യ കൂടാരം കയറ്റി. ശ്രീലങ്കക്കായി 43 റൺസെടുത്ത ലെഹരു തിരുമന്നെ മാത്രമാണ് അൽപ്പമെങ്കിലും പൊരുതി നോക്കിയത്. ശ്രീലങ്കയുടെ എട്ട് ബാറ്റർമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇന്ത്യക്കായി ആർ.അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ ഒരു വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News