'ബിഗ് സ്‌ക്രീനിൽ ചെന്നൈ റണ്ണർഅപ്': കള്ളക്കളിയെന്ന് സി.എസ്.കെ ആരാധകർ, പോര്

ഇന്നും അഹമ്മദാബാദിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ പ്രവചനം

Update: 2023-05-29 05:12 GMT
Editor : rishad | By : Web Desk

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം 

അഹമ്മദാബാദ്: മഴക്കളിയിൽ പൊറുതിമുട്ടി നിൽക്കുകയായിരുന്നു ആരാധകർ. മഴമാറി കളി തുടങ്ങാനാകുമെന്ന പ്രതീക്ഷയിൽ നിൽക്കുമ്പോൾ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞൊരു വാചകമാണ് ചെന്നൈ ആരാധകരെ ചൊടിപ്പിച്ചത്. ചെന്നൈ റണ്ണർ അപ് എന്നായിരുന്നു സ്‌ക്രീനില്‍ എഴുതിയിരുന്നത്. ഇതോടെ ചെന്നൈ ആരാധകർ രംഗത്ത് എത്തി. ഒത്തുകളിയാണ് നടക്കുന്നതെന്നായിരുന്നു അവരുടെ ആരോപണം.

മഴ പെയ്ത് മത്സരം മുടങ്ങുകയാണൈങ്കിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിനെ വിജയിയായി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇങ്ങനെയൊരു പ്രചാരണവും ശക്തമായത്. ബിഗ് സ്‌ക്രീനിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിമിഷനേരംകൊണ്ട് വൈറലായി. അതേസമയം രസകരമായ അടിക്കുറിപ്പുകളിലൂടെയും ചിത്രം വൈറലായി. എന്നാൽ മഴയിൽ കുതിർന്നതിനാൽ സ്‌ക്രീൻ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ വന്നതെന്നാണ് വിശദീകരണം.

Advertising
Advertising

ഐ.പി.എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഫൈനല്‍ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റുന്നത്. അതേസമയം കനത്തമഴയെ തുടര്‍ന്ന് മാറ്റി വച്ച ഐപിഎൽ ഫൈനൽ റിസർവ് ദിവസമായ ഇന്ന് നടക്കും. രാത്രി 7.30ന് അഹമ്മദാബാദിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് - ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. ഇന്നും അഹമ്മദാബാദിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ പ്രവചനം ഫൈനലിന് ഭീഷണിയാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനലിന് വേണ്ടി എല്ലാ ഒരുക്കുങ്ങളും പൂർത്തിയായിരുന്നു. എന്നാൽ ടോസിന് മുൻപെ ആരംഭിച്ച കനത്ത മഴ ഫൈനലിന് തിരിച്ചടിയാകുകയായിരുന്നു. 

രാത്രി പതിനൊന്ന് പിന്നിട്ടിട്ടും മഴ മാറാത്ത സാഹചര്യത്തിലാണ് മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിയത്. കനത്ത മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. ഒരു ഘട്ടത്തിൽ മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശക്തമായ മഴ വീണ്ടും എത്തിയതോടെ മത്സരം തുടങ്ങാനായില്ല. ഓവറുകള്‍ വെട്ടിച്ചുരുക്കി മത്സരം നടത്തുന്നതും പരിഗണിച്ചിരുന്നു, മഴ തുടര്‍ന്നതോടെ ആ സാധ്യതയും അവസാനിച്ചു. ഇതോടെ മത്സരം കാണാനെത്തിയവർ സ്റ്റേഡിയം വിട്ടു.  



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News