കൈ കൊടുത്ത് പുജാരയും റിസ്‌വാനും: ഏറ്റെടുത്ത് ആരാധകർ

സസെക്‌സിന് വേണ്ടി കളിക്കുന്ന പുജാര തുടർച്ചയായി മൂന്നാം സെഞ്ച്വറി നേടിക്കഴിഞ്ഞു. ഡർഹാമിനെതിരായ മത്സരത്തിൽ പുജാര ഇരട്ടസെഞ്ച്വറിയാണ് കുറിച്ചത്.

Update: 2022-05-01 05:05 GMT

ബര്‍മിങ്ഹാം: ഐ.പി.എൽ അരങ്ങുതകർക്കുമ്പോൾ ചേതേശ്വർ പുജാര കൗണ്ടിക്രിക്കറ്റിൽ തകർപ്പൻ ഫോമിലാണ്. സസെക്‌സിന് വേണ്ടി കളിക്കുന്ന പുജാര തുടർച്ചയായി മൂന്നാം സെഞ്ച്വറി നേടിക്കഴിഞ്ഞു. ഡർഹാമിനെതിരായ മത്സരത്തിൽ പുജാര ഇരട്ടസെഞ്ച്വറിയാണ് കുറിച്ചത്. 203 റൺസാണ് താരം നേടിയത്.

മത്സരത്തിൽ പുജാരയുടെ സെഞ്ച്വറിയോടൊപ്പം തന്നെ ആരാധകർ ആഘോഷിക്കുകയാണ് പാക് താരം റിസ്‌വാനുമൊത്തുള്ള കൂട്ടുകെട്ട്. അഞ്ചാമനായാണ് റിസ്‌വാൻ ബാറ്റ് ചെയ്യാനായി കളത്തിലെത്തിയത്. 350ന് അഞ്ച് എന്ന നിലയിലായിരുന്നു പൂജാരക്ക് കൂട്ടായി റിസ്‌വാൻ എത്തുമ്പോള്‍. 154 റൺസിന്റെ കൂട്ടുകെട്ട് ഈ സഖ്യം പടുത്തുയർത്തുകയും ചെയ്തു. മത്സരത്തിൽ 79 റൺസാണ് റിസ്‌വാന്‍ നേടിയത്.

Advertising
Advertising

ഈ കൂട്ടുകെട്ടിൽ പിറന്ന ഒരോ റൺസിനെയും കയ്യടികളോടെയാണ് കാണികളും സ്വീകരിച്ചത്. സ്വപ്‌ന തുല്യമായ കൂട്ടുകെട്ടാണിതെന്നായിരുന്നു സമൂഹമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. ഒടുവിൽ റിസ്‌വാനാണ് ആദ്യം വീണത്.  ഇരുവരും ഒരുമിച്ചുള്ള ചിത്രം കൗണ്ടി ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചതോടെ നിരവധി പേർ ഷെയർ ചെയ്തു. ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. 

അതേസമയം ഇരട്ട സെഞ്ച്വറി നേടിയ പുജാരയുടെ മികവില്‍ സസ്സെക്‌സ് ഒന്നാം ഇന്നിങ്‌സില്‍ 538 റണ്‍സെടുത്തു. ഡര്‍ഹമിനെതിരേ 315 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനും സസ്സെക്‌സിനായി. ഒന്നാം ഇന്നിങ്‌സില്‍ ഡര്‍ഹം 223 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.  

Summary-Pic Of Cheteshwar Pujara, Mohammad Rizwan Batting Together For Sussex Takes Twitter By Storm

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News