ആ 'മോശം റെക്കോർഡും' പുജാരയുടെ പേരിൽ...

എന്നാൽ ആ പുജാരക്കിന്ന് മോശം കാലമാണ്. അടുത്തിടെയുള്ള മത്സരങ്ങളിലായി താളം കണ്ടെത്താൻ പുജാരക്കാവുന്നില്ല. ന്യൂസിലാൻഡിനെതിരായ മത്സരത്തിലും പുജാര ഫോം ഔട്ടാണ്. ആദ്യ ഇന്നിങ്‌സിൽ 26, രണ്ടാം ഇന്നിങ്‌സിൽ 22 എന്നിങ്ങനെയാണ് പുജാരയുടെ സ്‌കോറുകൾ.

Update: 2021-11-28 09:34 GMT

ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യമാണ് ചേതേശ്വർ പുജാര. പുജാരയുടെ ചിറകിലേറി ഇന്ത്യ ജയിച്ചത് ഒത്തിരി മത്സരങ്ങൾ. എന്നാൽ ആ പുജാരക്കിന്ന് മോശം കാലമാണ്. അടുത്തിടെയുള്ള മത്സരങ്ങളിലായി താളം കണ്ടെത്താൻ പുജാരക്കാവുന്നില്ല. ന്യൂസിലാൻഡിനെതിരായ മത്സരത്തിലും പുജാര ഫോം ഔട്ടാണ്. ആദ്യ ഇന്നിങ്‌സിൽ 26, രണ്ടാം ഇന്നിങ്‌സിൽ 22 എന്നിങ്ങനെയാണ് പുജാരയുടെ സ്‌കോറുകൾ.

രണ്ടാം ഇന്നിങ്‌സിൽ കെയിൽ ജാമിയേഴ്‌സാണാണ് പുജാരയെ പുറത്താക്കിയത്. ഇന്നിങ്‌സിന്റെ 12ാം ഓവറിലാണ് കെയിൽ ജാമിയേഴ്‌സൺ പുജാരയെ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചത്. ഇതോടെ പുജാരക്കൊരു മോശം മോശം റെക്കോർഡിനൊപ്പമെത്താനായി. ടെസ്റ്റിൽ ഇന്ത്യക്കായി മൂന്നാം നമ്പറിൽ ഇറങ്ങി മൂന്നക്കം കടക്കാന്‍ കൂടുതല്‍ ഇന്നിങ്സുകള്‍ കളിക്കുന്ന ബാറ്റര്‍ എന്ന മോശം റെക്കോർഡിനൊപ്പാണ് പുജാര. 

Advertising
Advertising

മുൻ ഇന്ത്യൻ താരം അജിത് വഡേക്കർക്കൊപ്പമാണ് ഇപ്പോൾ പുജാര. 39 ഇന്നിങ്‌സുകളിലായി വഡേക്കർ ബാറ്റേന്തിയപ്പോൾ മൂന്നക്കം കടക്കാനായില്ല. കഴിഞ്ഞ 39 ഇന്നിങ്‌സുകളിലായി പുജാരയ്ക്കും ഈ അവസ്ഥ തന്നെയാണ്. മൂന്നക്കം കടക്കാനായില്ല. 1968-74 കാലഘട്ടത്തിലായിരുന്നു വഡേക്കർ സെഞ്ച്വറിയില്ലാതെ തപ്പിത്തടഞ്ഞത്. അതേസമയം ഫോം ഔട്ടാണെങ്കിലും പുജാരക്ക് രണ്ടാം ടെസ്റ്റിൽ അവസരം നഷ്ടപ്പെടാൻ ഇടയില്ല.

ന്യൂസീലന്‍ഡിനെതിരായ കാണ്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലാണ്. ടീമിന് ഇപ്പോള്‍ 216 റണ്‍സ് ലീഡായി.രണ്ടാം ഇന്നിങ്‌സിലും മികച്ച ബാറ്റിങ് പുറത്തെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഒടുവില്‍ നഷ്ടമായത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News