'പൃഥ്വി ഷാ സെവാഗിനെപ്പോലെ, ഇന്ത്യ കൈവിട്ടുകളയരുത്': മൈക്കൽ ക്ലാർക്ക്‌

ഇന്ത്യന്‍ ടീം പൃഥ്വി ഷായില്‍ വിശ്വാസം പ്രകടിപ്പിക്കണമെന്നും മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി.

Update: 2022-02-03 06:22 GMT
Editor : rishad | By : Web Desk
Advertising

വീരേന്ദര്‍ സെവാഗിനെ പോലെയൊരു താരമാണ് പൃഥ്വി ഷാ എന്ന് ആസ്‌ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യന്‍ ടീം പൃഥ്വി ഷായില്‍ വിശ്വാസം പ്രകടിപ്പിക്കണമെന്നും മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി.

'സേവാഗിനെപ്പോലെ വിനാശകാരിയായ ബാറ്ററാണ് പൃഥ്വി ഷാ. ടീമിനെ എക്കാലവും മുന്നോട്ടു നയിച്ച പ്രതിഭയായിരുന്നു സേവാഗ്. എനിക്ക് സേവാഗിനെപ്പോലെ കളിക്കുന്ന താരങ്ങളെ ഇഷ്ടമാണ്. ഇത്തരത്തിൽ ആക്രമിച്ചുകളിക്കുന്ന ഒരു താരം മുൻനിരയിൽത്തന്നെ ഉണ്ടാകുന്നത് എന്തൊരു അനുഗ്രഹമാണ്. സേവാഗ് എക്കാലവും എന്റെ പ്രിയപ്പെട്ട താരമായിരുന്നു' – ക്ലാർക്ക് പറഞ്ഞു.

'പൃഥ്വി ഷായില്‍ ഇന്ത്യ വിശ്വാസം വെക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം. പൃഥ്വി കൂടുതല്‍ സമയം ആവശ്യപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ പൃഥ്വിയുടെ ആദ്യ അവസരമായിരുന്നു. നിര്‍ഭാഗ്യം കൊണ്ട് അഡ്‌ലെയ്ഡില്‍ പൃഥ്വിക്ക് മികവ് കാണിക്കാനായില്ല. ഇനിയും മികവോടെ പൃഥ്വി തിരിച്ചു വരും എന്നതില്‍ എനിക്കൊരു സംശയവും ഇല്ല' ഓസീസ് മുന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. 

അതസേമയം ഐപിഎല്ലിന്റെ 15ാം സീസണിലേക്കുള്ള മെഗാ ലേലം നടക്കാനിരിക്കെ മുന്‍ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മികച്ചൊരു ഓപ്പണറെ തിരയുകയാണ്. വെടിക്കെട്ട് യുവതാരം പൃഥ്വി ഷാ നിലവില്‍ ഓപ്പറായി ടീമിനൊപ്പമുണ്ട്. പൃഥ്വിഷായെ കൂടാതെ റിഷബ് പന്ത്, അക്‌സർ പട്ടേൽ, ആൻറിച്ച് നോർത്ത്‌ജെ എന്നിവരാണ് ഡൽഹി നിലനിർത്തിയ മറ്റുതാരങ്ങൾ.

'He's a terrific player like Sehwag. Hope India keep faith in him': Clarke reserves huge praise for 22-year-old batter

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News