കോമൺവെൽത്ത് ഗെയിംസ്; ടി 20 യില്‍ ഇന്ത്യൻ വനിതകൾക്ക് തോൽവിത്തുടക്കം

ഇന്ത്യ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം ആസ്‌ട്രേലിയ 19 ഓവറിൽ മറികടന്നു

Update: 2022-07-29 13:26 GMT

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ടി20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തോൽവിത്തുടക്കം. മൂന്ന് വിക്കറ്റിനാണ്  ആസ്ട്രേലിയ ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം ആസ്‌ട്രേലിയ 19 ഓവറിൽ മറികടന്നു.

49 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ആസ്‌ട്രേലിയയെ അർധ സെഞ്ച്വറി നേടി പുറത്താവാതെ നിന്ന ആഷ്‌ലി ഗാർഡ്‌നറാണ് വിജയ തീരമണച്ചത്. 37 റൺസെടുത്ത ഗ്രേസ് ഹാരിസ് ആഷ്‌ലിക്ക് മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി രേണുക സിങ് നാല് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ അർധസെഞ്ച്വറിയുടെ മികവിലാണ് ബേധപ്പെട്ട ടോട്ടൽ പടുത്തുയർത്തിയത്. ഹർമൻപ്രീത് 52 റൺസെടുത്തു. ഓപ്പണർ ഷഫാലി വർമ 48 റൺസെടുത്തു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News