'ചെറിയൊരു ഓർമ്മക്കുറവുണ്ട്, കളിക്കളത്തിലേക്ക് തിരിച്ചെത്തും': ഫാഫ് ഡുപ്ലെസി പറയുന്നു...

ക്വറ്റ ഗ്ലാഡിയറ്റേഴ്സ് താരമായ ഡുപ്ലെസി ബൗണ്ടറി തടയുന്നതിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈന്റെ കാലില്‍ തല ശക്തിമായി ഇടിക്കുകയായിരുന്നു.

Update: 2021-06-14 09:31 GMT
Editor : rishad | By : Web Desk

പാകിസ്താന്‍ സൂപ്പര്‍ലീഗ് മത്സരത്തില്‍ ഫീൽഡിങ്ങിനിടെ സഹതാരവുമായി കൂട്ടിയിടിച്ചതില്‍ ചെറിയൊരു ഓര്‍മക്കുറവുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഫാഫ് ഡുപ്ലെസി. ഡുപ്ലെസി കഴിഞ്ഞ ദിവസം ആശുപത്രി വിട്ട് റൂമിലേക്ക് തിരിച്ചെത്തിയിരുന്നു.

പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ചെറിയൊരു ഓര്‍മക്കുറവൊഴിച്ച് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഡുപ്ലെസി വ്യക്തമാക്കുന്നു. കളിക്കളത്തിലേക്ക് ഉടന്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ക്വറ്റ ഗ്ലാഡിയറ്റേഴ്സ് താരമായ ഡുപ്ലെസി ബൗണ്ടറി തടയുന്നതിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈന്റെ കാലില്‍ തല ശക്തമായി ഇടിക്കുകയായിരുന്നു. പെഷവാര്‍ സാല്‍മിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലായിരുന്നു മത്സരം. പരിക്കേറ്റ് വീണ ഫാഫ് ഡുപ്ലെസിയെ മെഡിക്കല്‍ ടീം പരിശോധിച്ചെങ്കിലും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

Advertising
Advertising

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News